Saturday, April 7, 2012

എന്റെ മോക്ഷം

ജീവിച്ചിരിക്കുന്ന ഞാനും നീയും ഇവനും എല്ലാരും ഒരിക്കല്‍ മരിക്കും; സമ്മതിച്ചു പച്ചപ്പരമാര്‍ത്ഥം തന്നെ! പക്ഷേ അങ്ങ് ഒന്നു പറയണം മരിച്ചിട്ടും അവര്‍ വന്നെന്നെ സ്വപ്നങ്ങളിലേക്ക് ബലമായിട്ട്‌ കൂട്ടിക്കൊണ്ടുപോയാല്‍ ... ? ഇഹലോകത്തിലെ മനസ്സിലൊന്നിലും ഞാന്‍ മണ്ണടിഞ്ഞില്ലെങ്കില്‍ ... ? കാലമെത്തുംപോള്‍ പിന്നാംപുറക്കഥകളായി വീണ്ടും ജനിക്കപ്പെട്ടാല്‍ ... എന്നെനിക്കെന്റെ മോക്ഷം ... ? 

ഒരേ ചോദ്യം തന്നെ തന്നേയും പിന്നേയും ആവര്‍ത്തിച്ചപ്പോള്‍ ദൈവത്തിന് സഹികെട്ടു. ഉയര്‍ത്തി പിടിച്ച ചൂണ്ടു വിരലുമായി അങ്ങേര് നിന്ന് വിറച്ചു അര്‍ദ്ധ ബോധത്തില്‍ പിന്നെയും താവഴിക്കും തന്തവഴിക്കും പുലയാട്ടും തുടങ്ങി. നീയും നിന്റെ നശിച്ച ഓര്‍മ്മകളും എന്നാണോ എന്റെയീ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതാവുന്നത് അന്ന് വരാം ഞാന്‍ നിന്നെ കൊണ്ട് പോവാന്‍ അത് വരെ ഈ കൊച്ചു തകരപ്പാട്ട ഇതാണ് നിന്റെ ലോകം കുത്താനുള്ള ചൊറി വലതു കാലില്‍ നിന്നും നിന്റെ ഇടതു മടംപിലേക്ക് ഞാന്‍ മാറ്റിയിട്ടുണ്ട് 

ശപിക്കപ്പെട്ട ആ നിമിഷത്തോട് എനിക്ക് എന്തെന്നില്ലാത്ത വെറുപ്പ്‌ അധികരിച്ചു പിരി കേറ്റെണ്ടിയിരുന്നില്ല ആ പാവത്തെ ഇത്രയും പോയപ്പോ ആര്‍ക്കു പോയി, എനിക്ക് എനിക്ക് മാത്രം; ഇനിയെന്ത് ? എത്ര ജന്മങ്ങള്‍ കഴിയണം ഈ ദേഷ്യമൊന്ന് കെട്ടടങ്ങാന്‍ അത് വരെ ? കഷ്ടം തന്നെ. ഉം വരും പോലെ വരട്ടെ  ഇനിയെല്ലാം അങ്ങേരുടെ തീരുമാനം അല്ലാതെന്ത് ?

കാലിനിടയില്‍ കൈകള്‍ തിരുകി ആരോരുമില്ലാതെ തണുത്തു വിറയ്ക്കുന്ന ആ മഞ്ഞത്തും വിശപ്പു കാര്‍ന്നു തിന്ന പതിന്നാലാം നാളിന്റൊടുവിലും ഞാന്‍ ആഞ്ഞാഞ്ഞു വിളിച്ചു "ഒടേ തംപ്രാന്‍ കീ ജയ്, ഒടേ തംപ്രാന്‍ കീ ..." (മനസ്സിന്റെ ഭിത്തിയില്‍ തട്ടി ഉള്ളിലെംപാടും അത് മറ്റൊലിക്കൊണ്ടു) അങ്ങേര് കേട്ടോ ആവോ ? 

ഉത്തരമെന്നോണം എന്നില്‍ നിന്ന് ആ നിമിഷം അത് പുറപ്പെട്ടു എന്റെ അവസാന ശ്വാസം ! മാത്രമല്ല പുറത്തത് ഉറഞ്ഞു കട്ടിയായത് എന്റെയീ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണുകയും ചെയ്തു !!! 

No comments:

Post a Comment

Note: Only a member of this blog may post a comment.