Friday, July 13, 2018

25 k

സീന്‍ 1

ജനല്‍ പാതി തുറന്നിട്ടുണ്ടെങ്കിലും അധികം വെളിച്ചം കയറാത്ത നീളത്തിലുള്ള മുറി, ഇരു വശത്തും ഫയലുകള്‍ അടുക്കി വച്ച ഷെല്‍ഫുകള്‍, ഹാഫ് ഡോര്‍ ഉള്ള മുറിക്കു മുന്നിലെത്തി നില്‍ക്കുന്ന ഇടനാഴി, ഇടത്ത് ആള്‍പ്പൊക്കമുള്ള ഒരു സേഫ്, വലത്ത് ഫയലുകള്‍ നിരത്തി വച്ച ഒരു മേശ, മുകളില്‍ ശബ്ദത്തോടെ കറങ്ങുന്ന സീലിംഗ് ഫാന്‍, പൊടി പിടിച്ച് ഇടയ്ക്കിടെ ഫ്ലിക്ക് ചെയ്യുന്ന ട്യൂബ് ലൈറ്റ്, പരേതന്റെ ഫോട്ടോയ്ക്കരികില്‍ ഇരപിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പല്ലികള്‍ രണ്ടെണ്ണം ഭിത്തിയില്‍,

മേശപ്പുറത്തു വച്ച് അഞ്ഞൂറിന്റെ കെട്ട് എണ്ണിത്തിട്ടപ്പെടുത്തുകയാണ് ജോസഫ് ഇട്ടിയവിര എന്ന വക്കീല്‍ ജോസഫ്, എതിരെ ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ വെറുതേ സ്ക്രോള്‍ ചെയ്യുന്ന സിബിച്ചന്‍, ജോസഫ് എണ്ണല്‍ ഇടയ്ക്കു നിര്‍ത്തി സിബിയെ ശ്രദ്ധിക്കുന്നു, മുഖത്തെ ഭാവം കണ്ടാലറിയാം അവനിവിടൊന്നും അല്ലെന്ന്.  

ജോസഫ്: ഇവിടെ ഒരൊപ്പ് (പേന കൊണ്ട് പോയിന്റ് ചെയ്ത്)

സിബി ഉലഹന്നാന്‍ രൂപ ഇരുപത്തി അയ്യായിരം എന്നെഴുതിയതിനു താഴെ സിബി ഒപ്പിടുന്നു,

സിബി: ഇതു വളരെ കുറഞ്ഞു പോയി കേട്ടോ ജോസഫ് സാറേ (നോട്ടു കെട്ടു പോക്കറ്റില്‍ തിരുകി), പോയിപ്പോയി ഒന്നെങ്കിലും വേണം ഒരു മാസം കഷ്ടിച്ച് ഒപ്പിക്കാന്‍, ഇതിവിടുന്നെറങ്ങുംപോഴേ തീരും, നോട്ടു ആയിരത്തിന്റേതായിരുന്നാലും കുഴപ്പമില്ലായിരുന്നു,

ജോസഫ്: അമ്മാവന്റെ വില്ല് വായിച്ചത് ശ്രദ്ധിച്ചു കേട്ടതല്ലേ നീ, ഒരു കാര്യം പറഞ്ഞെക്കാം, മുന്‍പത്തെപ്പോലെയല്ല ഇതു നീ എന്തിനു ചിലവാക്കി എന്നതിന് എനിക്കു വൌച്ചര്‍ വേണം, വില്ലില്‍ പറഞ്ഞിരിക്കുന്നതങ്ങനെയാണ്, ബേബിക്കൊച്ചേട്ടന്റെ ആഗ്രഹം നീയായിട്ട് മുടക്കരുത്,

സിബി: അതിനെന്താ ആവാല്ലോ സാറേ, കണക്കെഴുതി കാണിക്കാനും മാത്രം ഉണ്ടല്ലോ ല്ലേ ഇത്, എനിക്കാണേല്‍ അക്കൌണ്ടന്‍സി അത്രയ്ക്ക് വശവുമില്ല, ഇനി അതിനു വേണ്ടി ആളെ തപ്പണം, എന്നാപ്പിന്നെ ശരി, ഞാനിത് പോയി വൌച്ചറാക്കിക്കൊണ്ടു വരാം,

സീന്‍ 2

കൊടുങ്ങല്ലൂര്‍ നഗരത്തിന്റെ ചില ദൂരക്കാഴ്ച്ചകള്‍....

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് കൂട്ടത്തോടെ ജുമാമസ്ജിദിന്റെ പടിയിറങ്ങുന്ന വിശ്വാസികള്‍, തിരക്ക് പിടിക്കുന്ന പ്രധാന നിരത്ത്, റോഡരികിലെ ഓടു മേഞ്ഞ പഴയ ഇരുനിലക്കെട്ടിടം, മുകള്‍ നിലയിലേക്കു ചൂണ്ടുന്ന  ഇട്ടിയവിരാ അസ്സോസ്സിയേറ്റ്സിന്റെ നെയിംബോര്‍ഡ്, രണ്ടാം നിലയുടെ വശത്ത് പാതി തുറന്നിട്ടിരിക്കുന്ന ജനല്‍പാളികള്‍.


സീന്‍ 3

ഡാര്‍ക്ക് റൂമിലെ നിലക്കണ്ണാടിയില്‍ ഫൈനല്‍ ടച്ചപ്പ് ചെയ്യുന്ന പാര്‍വതി നായര്‍, കുറച്ചകലെ ഫോട്ടോ ഷൂട്ടിനുള്ള സെറ്റ്, അഭിലാഷ് സ്ക്രിപ്റ്റ് സ്റ്റാന്റ് മേശപ്പുറത്ത് വച്ചു പോകുന്നു, സിബിയുടെ പ്രതിബിംബം കണ്ണാടിയില്‍,

ഡയറക്ടര്‍ (വോയിസ് ഓവര്‍): റീത്താ സെറ്റ് റെഡി
റീത്ത: രണ്ടു മിനിട്ട് ഇക്കാ, എന്താണ് സിബിച്ചാ?
സിബി: ഇത് കിടിലന്‍ ലുക്കിലാണല്ലോ, എനിക്കൊരു രണ്ടു മിനിട്ട് മതി, ഇതിങ്ങനെ ഇട്,
റീത്ത: അത് പിന്നെ എനിക്കരിയില്ലോ ഞാന്‍ സുന്ദരിയാണെന്ന്, വാരല്ലേ
സിബി: റീത്താ നിന്റെയീ നഗ്നമായ കഴുത്തില്‍ ഞാനൊരു മാല ഇടീച്ചു തരട്ടേ, ഒരിരുപത്തിയയ്യായിരം രൂപ ഒത്തു വന്നിട്ടുണ്ട്,
റീത്ത: അഭിലാഷേ അതിങ്ങേടുത്തെ, ഇത് കണ്ടോ സിബീ ബ്രിടല്‍ കളക്ഷനാണ്, ഒന്നര രൂപയെങ്കിലും മാര്‍ക്കറ്റില്‍ വരും, അതിന്റെ ഫോട്ടോ ശൂട്ടാണ് നടക്കുന്നത്,
ഡയറക്ടര്‍ വോയിസ് ഓവര്‍ റെഡിയല്ലേ റീത്ത?
റീത്ത: റെഡി സാര്‍, അഭിലാഷേ ആ ഡയലോഗ് ഒന്നു വായിച്ചേ
അഭിലാഷ്: പെണ്ണിന് ചാരുതയേകും ഡയമണ്ട്
റീത്താ: സിബിയുടെ ഇഷ്ടം പോലെ
കണ്ണാടിയുടെ മുന്‍പില്‍ നിന്നും റീത്തയും സിബിയും പിരിയുന്നു

സീന്‍  4

മാളിന്റെ പാര്‍ക്കിംഗ് ലോട്ട് ഇറങ്ങി വരുന്ന ജീപ്പ്, അബുവാണ് ഇപ്പോള്‍ ഡ്രൈവ്ന്ന ചെയ്യുന്നത്, ഇടവഴി കഴിഞ്ഞ് റീത്തയുടെ ഫ്ലക്സ് വച്ചിരിക്കുന്നു, ജീപ്പു നിര്‍ത്തി ഇരുവരും ചിരിക്കുന്നു,

അബു: ഇനിയെങ്ങോട്ടാ?
സിബി: ഹൈവേയിലോട്ട് കേറ്റ്

സാമാന്യം വേഗത്തില്‍ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ജീപ്പ്, പുറത്തെ കാഴ്ചകള്‍ നോക്കിയിരിക്കുന്ന സിബി,

അബു: എങ്ങോട്ടാന്നു പറഞ്ഞില്ല,
സിബി: ഉം പറയാം, അതിനു മുന്‍പ് ഒരു കാര്യം, സീരിയസ്സായിട്ട് ഉത്തരം പറയണം,
അബു: ശ്രമിക്കാം, ചോദിച്ചോളൂ
സിബി: ഇരുപത്തിയയ്യായിരം രൂപ കൈയ്യിലുണ്ടെങ്കില്‍ നീ അതുകൊണ്ട് എന്തു ചെയ്യും?
അബു: കാശു തരാന്‍ വല്ല പ്ലാനും ഉണ്ടോ മച്ചൂ,
സിബി: തമാശിക്കാണ്ട്‌ കാര്യം പറ
അബു: ഇരുപത്തിയയ്യായിരം അല്ലേ, അതുകൊണ്ടിപ്പോ എന്നാ കാട്ടാനാ, ഒന്നോ ഒന്നരയോ ആയിരുന്നേല്‍ കുറച്ചു കാര്യമുണ്ടായിരുന്നു, ഏയ്‌, അതു കൊണ്ടും നടക്കുമെന്ന് തോന്നുന്നില്ല, എന്നാലും പറയാനാണെങ്കില്‍ വണ്ടിയുടെ രണ്ടു മാസത്തെ സീസി കുടിശ്ശിക തീര്‍ക്കാം, പിന്നെ ആ ഗാലക്സിക്ക് വില കുറച്ചു,
സിബി: വണ്ടി കിണ്ടി മോഫീല്‍ ഇതല്ലാതെ വേറൊന്നും തലേലില്ലേ,
അബു: എന്നാപ്പിന്നെ നീ പറ
സിബി: ആ എനിക്കെങ്ങും അറിയാന്‍ മേലാ (സീറ്റ് നിവര്‍ത്തി മുഖം മറച്ച് കിടക്കുന്നു, പെട്ടന്നെഴുന്നെറ്റ്) അപ്പോ നീ എനിക്കു തരാനുള്ള പതിനായിരം എപ്പോ തരും
അബു: ഏതു പത്ത്?
സിബി: ഹി ഹി ചുമ്മാ (വീണ്ടും കിടക്കുന്നു)

സീന്‍ 5

സിഗ്നലില്‍ നിന്നും മുന്നോട്ടെടുക്കുന്ന ജീപ്പ്, സിബി എഴുന്നേറ്റിരിക്കുന്നു, പുകക്കണം വണ്ടി ഒതുക്കാന്‍  ആംഗ്യം  കാണിക്കുന്നു, അബു വണ്ടി സൈഡ്ചേ ര്‍ക്കുന്നു, സിബി പെട്ടന്ന്പു റകിലോട്ടു നോക്കിയിട്ട്,  ഒരു കുട്ടി റോഡ്‌ സൈഡില്‍ വീഴുന്നു,

സിബി: എന്തോന്നു ചേര്‍ക്കലാടാ ഇത്, ആര്‍ക്കും വഴി നടക്കണ്ടേ, അവിടെയൊരു പയ്യന്‍ വീണു

എഴുന്നേറ്റ് ദേഹത്തു നിന്നും പൊടി തട്ടിക്കളയാന്‍ ശ്രമിക്കുന്ന കുട്ടി, സിബി ഓടിയെത്തുന്നു, പുറകേ അബുവും,

സിബി: എന്തേലും പറ്റിയോടാ മോനെ?
കുട്ടി: ഇല്ല, ഞാന്‍ ദേചെളിയില്‍ ചവിട്ടാതിരിക്കാന്‍ വേണ്ടി ഇങ്ങോട്ട്ചാ ടിയതാ, കാലു തെന്നി ആയി,

അബു സിബിയെ രൂക്ഷമായി നോക്കുന്നു,

സിബി: വല്ലതും പറ്റിയോ, കാലൊക്കെ നന്നായിട്ട് കുടഞ്ഞേ, വേദന എടുക്കുന്നുണ്ടോ? എന്താ നിന്റെ പേര്, എവിടാ വീട്

അടുത്തുള്ള വീട് ചൂണ്ടിക്കാണിച്ച് കുട്ടി പേര് പറയുന്നു

കുട്ടി: വൈശാഖ്

അബു വീണു കിടക്കുന്ന സാധനങ്ങള്‍ പരുക്കി ക്കൂട്ടുന്നു,
സിബി ഒന്നു രണ്ട് സാധങ്ങള്‍ അവന്റെ കൂട്ടിലേക്ക് ഇട്ടു കൊടുത്ത് വേറെ എന്തെന്കിളിനുമായി തിരിഞ്ഞു നോക്കുന്നു, പകുതി ചെളി പട്ടി കിടക്കുന്ന ഏ ട്ടീ എം രസീപ്റ്റ് അവന്‍ എടുക്കുന്നു, വൈശാഖ് ബാലന്‍സ് 28438 രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു, അവന്‍ നടന്നകലുന്ന കുട്ടിയെ നോക്കുന്നു,
സിബി: എടാ വണ്ടി ഇനി ഞാനെടുക്കാം, വക്കെലോഫീസില്‍ ഞാനൊരു കാര്യം വച്ച് മറന്നു, അങ്ങോട്ടൊന്നു പോണം,
സിബി ജീപ്പില്‍ കയറി തിരിച്ചു വന്ന വഴി ഓടിച്ചു പോകുന്നു

സീന്‍ 6

ലാപ്പ്ടോപ്പില്‍ പെരുക്കിപ്പെരുക്കി ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ജോസഫ്, ഓടിക്കിതചെത്തുന്ന സിബി,
സിബി: സാര്‍ ഞാനൊരു കാര്യം ചോദിക്കാന്‍ വിട്ടു പോയി,
ജോസഫ് മുഖമുയര്‍ത്തി സ്വര്ന്നക്കന്നാടിയിലൂടെ സിബിയെ നോക്കുന്നു,
സിബി: അത്ര പ്രധാനപ്പെട്ടതോന്നും അല്ല, എന്നാലും, മോളമ്മ ക്ക് സാറ് പറഞ്ഞ മോതിരവും പതിനായിരം രൂപയുമാല്ലാതെ വേറെ എന്തെങ്കിലും വില്ലില്‍ പറഞ്ഞിട്ടുണ്ടോ?
ജോസഫ്: ഇല്ല
സിബി: ഇല്ലല്ലേ, അതറിയാന്‍ വേണ്ടിയായിരുന്നു, താങ്ക്യൂ സര്‍, അപ്പൊ സരി

മഴ പെയ്തു തുടങ്ങി, അബു ജീപ്പ് കവര്‍ ചെയ്യുകയാണ്, സിബി ചെന്ന് ജീപ്പില്‍ കയറി ഓടിച്ചു പോയി

സീന്‍ 7

പാല്ചായ പകര്‍ന്നു മൂന്നു ഗ്ലാസ്സിലെക്കൊഴിക്കുന്ന മോളമ്മ, പുറത്ത് കോഴിയെ കൂട്ടില്‍ക്കെട്ടാന്‍ ഒച്ച വയ്ക്കുന്ന കുസിനിക്കാരിയുടെ സബ്ദം കേള്‍ക്കാം, ഒരു ഗ്ലാസ് ചായ അവിടെ മൂടി വച്ച്, മറ്റു രണ്ടു ഗ്ലാസ്സുകളും എടുത്തു മുന്‍പിലേക്ക് നടക്കുന്ന മോളമ്മ, ഒരു ഗ്ലാസ് നടുത്തളത്തില്‍ വച്ച് മറ്റേ ഗ്ലാസ് ഇറയത്തെക്കു കൊണ്ട് വരുന്ന മോളമ്മ, ഇറയത്തു കുനിഞ്ഞിരുന്നു തെല്ലി പുകക്കുന്ന വീട് സൂഖിപ്പുകാരന്‍, ചായ കൊടുത്തത് അയാള്‍ വാങ്ങി നിലത്തു വച്ച്, തെല്ലി പുകക്കുന്നു, മോളമ്മ അകത്ത് വച്ചിരുന്ന ചായയും എടുത്ത് ബെഡ് റൂമിലേക്ക്‌ പോകുന്നു, വെളുത്ത വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചു റൂം, ബെട്ടില്‍ കമിഴ്ത്തി വച്ചിരിക്കുന്ന നോവലെടുത്ത് ചായ കുടിച്ചു വീണ്ടും വായനയില്‍ മുഴുകുന്ന മോളമ്മ, ബെട്ടില്‍ കമിഴ്ന്നു കിടന്നാണ് വായിക്കുന്നത്, തുറന്നിട്ട രണ്ടു പാളി ജനലിലൂടെ മഴ ഓത്തു മുറിയിലേക്ക് ഇടയ്ക്കു വീസിക്കയറി, തെള്ളിയുടെ വെസ്റ്റ്‌ എടുത്തു പുറത്തേക്ക് കളയാന്‍ ഒരുങ്ങുന്ന സൂക്ഷിപ്പുകാരന്‍, പുറത്തെ ലൈറ്റ് ഇടുന്നു, ഇരുട്ടില്‍ നിന്നും കുട ചൂടി കയറി വരുന്ന സിബിച്ചന്‍, സൂക്ഷിപ്പുകാരന്‍ ചിരിക്കുന്നു, മുറുക്കാന്‍ നിറഞ്ഞ വായ്‌, സിബി കുട മടക്കി പുറത്ത് ചാരി വച്ച് അകത്തേക്ക് കയറി, ഉണങ്ങിയ തുണിയുമായി ബെഡ് റൂമിലേക്ക്‌ നടക്കുന്ന കുസിനിക്കാരി,
സിബി: മോലംമയില്ലേ
സൂക്ഷിപ്പുകാരന്‍ ചിരിച്ചു കൊണ്ട് അകത്തുണ്ട് എന്ന് ആംഗ്യം കാണിക്കുന്നു, അകത്തേക്ക് നടക്കാനോരുങ്ങുന്ന സിബി, കൈവിരല്‍ കൊണ്ട് ബുക്ക് മാര്‍ക്ക് ചെയ്ത് ബെഡ് റൂമില്‍ നിന്നും ഇറങ്ങി വരുന്ന മോളമ്മ, സിബി മോലംമയെ നോക്കി ചിരിക്കുന്നു, കുസിനിക്കാരി അവര്‍ക്കിടയിലൂടെ അടുക്കളയിലേക്കു നടക്കുന്നു,
സിബി: ഞാനിപ്പോ ജോസഫേട്ടന്റെ വക്കെലോഫീസില്‍ നിന്നാ വരണത്, വില്ല് ഒന്നൂടെ ഇരുത്തി വായിച്ചപ്പോ മോലംമക്ക് ഇരുപത്തിയയ്യായിരം കൂടി ഇനിയും വരും, ഞാനീ വഴിക്ക് വരികയായിരുന്നു, അപ്പോഴാ പുള്ളി പറഞ്ഞത് ഇതിവിടെ കൊടുതെച്ചും പോകാന്‍, ഇന്നാ, സംശയം വല്ലതും ഉണ്ടേല്‍ എണ്ണി നോക്കിക്കോ?
അടുക്കളയില്‍ നിന്നും എത്തി നോക്കുന്ന കുസിനിക്കാരി, അവരെ ശ്രദ്ധിക്കുന്ന മോളമ്മ,
മോളമ്മ: ഉം,
മോളമ്മ കാസെടുത്തു അകത്ത് കൊണ്ട് പോയി വക്കുന്നു, സൂക്ഷിപ്പുകാരന്‍ അടുക്കളയിലേക്കു നടക്കുന്നു, സിബിച്ചനെ നോക്കി ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു,
സിബി: ഓ വേണ്ടന്നേ
സിബി ബേബി കൊച്ചേട്ടന്റെ ഒഴിഞ്ഞ കസേരയും അതിനു മുകളിലെ മാലയിട്ട ഫോട്ടോയും ശ്രദ്ധിക്കുന്നു, മോളമ്മ പുറത്തേക്കു വന്നു, വൌച്ചരെടുത്തു നീട്ടി
സിബി: ഇതിലൊരു ഒപ്പും വേണം
മോളമ്മ ഒപ്പിടുന്നതിനിടെ സിബി പറഞ്ഞു
സിബി: എനിക്കു തോന്നുന്നത് എനിക്കു നിന്നെ ഇഷ്ടമാണെന്നാണ്, വെറും തോന്നലല്ലാട്ടോ
മോളമ്മ: അടുക്കളയിലേക്കു ശ്രദ്ധിച്ചിട്ട്, തോന്നലാണോ ഇതും, എനിക്കു തീരെ തോന്നുന്നില്ല
വൌച്ചര്‍ തിരികെ നീട്ടുന്നു, വൌച്ചര്‍ മേടിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് സിബി പറയുന്നു മനസ്സില്‍, പരേതാത്മാവിന് ശാന്തി ഉണ്ടാവാന്‍ ഞാനിതാ ഇവളെ എന്റെ മനവാട്ടിയായി സ്വയം അംഗീകരിക്കുന്നു, ഇവളെന്റെ പ്രിയ പത്നിയായി ഈ ജന്മത്തിലും വരും ജന്മത്തിലും എന്നോടൊപ്പം ഉണ്ടാവട്ടെ,
വൌച്ചര്‍ മടക്കി പോക്കറ്റിലിട്ടു ചിരിച്ചു കൊണ്ട് സിബി പുറത്തേക്കു പോകുന്നു,

സീന്‍ 8

കോരിച്ചൊരിയുന്ന മഴയത്ത് ഇട്ടിയവിര അസോസിയേറ്റ്സ് സിന്റെ ബില്ടിമ്ഗിനു മുന്‍പില്‍ ജീപ്പ് വന്നു നില്‍ക്കുന്നു, ജീപ്പില്‍ നിന്നും ഇറങ്ങുന്ന സിബിച്ചന്‍, ഗോവനിച്ചുവട്ടിലെത്തി തിരിഞ്ഞു ബൈ പറയുന്ന സിബിച്ചന്‍, ജീപ്പ് പോകുന്നു, മുകളിലെ ഓഫീസില്‍ ലൈറ്റ് കാണുന്നുണ്ട്, ജോസഫിന്റെ അടുത്തേക്ക്‌ നടന്നടുക്കുന്ന സിബിച്ചന്‍,
സിബി: സാറേ, അങ്ങനെ സംഗതി ഒക്കെ ആക്കി കേട്ടോ, ഇന്ന സാറ് പരാജ വൌച്ചര്‍,
വൌച്ചര്‍ മേസപ്പുരതെക്കിട്ടു കൊടുക്കുന്ന സിബി,
ജോസഫ് എഴുന്നേറ്റു ഹാഫ് ടോരിനടുത്തെക്ക് നീങ്ങുന്നു, മേസപ്പുരത്തെ മദ്യ ഗ്ലാസ്സും സിഗരട്ട് പുകയുന്നതും കണ്ട് സിബിച്ചന്‍ : ഇന്ന് ആഘോഷമാണെന്ന് തോന്നുന്നല്ലോ സാറേ, എന്താണ്, അത് കേള്‍ക്കാട്ത് മട്ടില്‍ ജോസഫ് ക്യാബിന്‍ തുറന്നു തോമസിനെ വിളിക്കുന്നു, രണ്ടു പേരും കൂടി സേഫ് തുറന്ന് ബെബിക്കൊചെട്ടന്റെ ഫയല്‍ തപ്പി എടുക്കുന്നു, സേഫില്‍ നിന്നും അരക്ക് സീല്‍ വച്ച മറ്റൊരു കാവും എടുക്കുന്നു, അത് തുറന്നു ഇരുവരും ഒരുമിച്ചു വായിക്കുന്നു, ഇതെല്ലം സാകൂതം വീക്ഷിക്കുന്ന സിബി, മുരടനക്കി ജോസഫ് തുടരുന്നു,
തോമസ്‌: 

No comments:

Post a Comment

Note: Only a member of this blog may post a comment.