Friday, June 14, 2013

മത്തായിച്ചന്റെ എരുമ

ബ്രേ ! ബ്രേ ! 

അടുത്ത് കെട്ടിയിരുന്ന ആട് പീഡിപ്പിക്കാന്‍ ചെന്ന പോലെ പേടിപ്പിച്ചു
സത്യമായിട്ടും ഞാനൊന്നും ചെയ്തില്ല 
അതിനെ തൊട്ടു നോക്കിയതു പോലുമില്ല 
അതതിന്‍റെ കുഞ്ഞിനു പാല് കൊടുക്കുന്നത് 
ചുമ്മാ ഒന്ന് നോക്കിയിരുന്നു 
അതും തമാശക്ക്
അതിനാണോ ഇത്രയും വലിയ ബ്രേ 
ആരെങ്കിലും ഓടി വരുമല്ലോ 

ബാക്കിയുള്ളവന്‍ valentines ഡേ പൊട്ടിയ വിഷമത്തില്‍ 
പാടവരമ്പത്ത് (ഇവിടെ അടുത്ത് കടലില്ല) ചുമ്മാ ഇരുന്നു ഒരു പാട്ട് പാടിയതാ 
അപ്പോഴേക്കും ...... ആരാ ആ വരുന്നത് 
ഈശ്വര രൌവ്ടി മമ്മതിന്റെ മോളല്ലേ 
അമ്മെ ഈ ആട് അവന്റെ ആയിരുന്നോ 
എന്‍റെ പണി പൂട്ടി 
സത്യമായിട്ടും ഇതും എനിക്കറിയില്ലായിരുന്നു 
അവള്‍ പൊടി പറത്തി എത്തി 
വല്യക്കാട്ടെ ചീത്തേം പറഞ്ഞു 
രൂക്ഷമായി നോക്കി ആടിനെ അഴിച്ചു
ആട് ആടിന്റെ പാട്ടിനു പോയി 
കുഞ്ഞുങ്ങള് രണ്ടെണ്ണം അതാതിന്റെ വഴിക്കും
തത്ത്താക്കൊച്ചു അതിന്‍റെ പോറകേം 
അങ്ങനെ തന്നെ വേണം അവള്‍ക്കു 
എന്‍റെ വികാര പ്രകടനത്തില്‍ കല്ലിട്ട മക്കളല്ലേ 
ദൈവമേ നിനക്ക് സ്തുതി 
നീ "എന്കെയും എപ്പോതും" 
എന്‍റെ കൂടെ തന്നെ ഉണ്ടല്ലോ 
ഫാഗ്യം

ആടില്ലെങ്ങില്‍ എന്താ 
ദേ നില്‍ക്കുന്നത് മത്തായിച്ചന്റെ എരുമയല്ലേ 
ഞാന്‍ വീണ്ടും പാടാന്‍ തുടങ്ങി 
ഒന്നൂല്ലേലും ഈ വിഷമം പുറത്തേക്കു ഒന്ന് പറഞ്ഞാല്‍
പകുതി കുറയുമായിരുന്നു അതോണ്ട 
മതായിച്ചനോട് പറയാമെന്നു വച്ചാല്‍ 
വീട്ടിന് മുറ്റത്ത്‌ കേറരുതെന്നു അങ്ങേരു വിലക്കിയെക്കുവ 
(കാപാലികന്‍; മൂങ്ങാ മോറന്‍) 
പുതിയ ഏതാണ്ട് കേസ് ഒത്തിട്ടുണ്ട്‌ എന്നാ തോന്നണേ 
ഇപ്പൊ ഞാന്‍ ചെന്നാല്‍ അങ്ങേര്‍ക്കു ബോറാവൂത്രേ 
എടൊ മത്തായിച്ച പന്ന പുമോനെ താനെന്തോന്നു മതായിച്ചനാടോ 
മത്തായിച്ച എരുമയെങ്ങില്‍ എരുമ
തന്റെതല്ലേ ഞാന്‍ ചെന്ന് കെട്ടഴിച്ചു വിട്ടു 
എരുമ അനങ്ങിയില്ല 
മത്തായിച്ചന്റെ എരുമ തന്നെ 
എന്നാല്‍ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം 
ഞാന്‍ മതായിയോടുള്ള സകല വാസിയും ഉള്ളില്‍ ആവാഹിച്ചു 
എരുമക്ക്‌ പതുക്കെ മത്തായിച്ചന്റെ രൂപമായി 
അത് തലയാട്ടി ചെവി കൊണ്ടും വാലാട്ടി അത് കൊണ്ടും 
ഈച്ചകളെ പറപ്പിച്ചു ചബ ചബ ന്നു ചവചോടിരുന്നു 
ഞാന്‍ രണ്ടും കല്പിച്ചു തുറന്നു പാടി 
മാനസ .............. നിന്‍ "എരുമ" പൂവാടിയില്‍ ............. 
എരുമ പിന്നെ അവിടെ നിന്നില്ല 
അത് പല കണ്ടം ചാടി ഓടിക്കഴിഞ്ഞിരുന്നു

അമ്മെടടുതും തോക്കാതിരുന്ന മതിയാരുന്നു
തോറ്റാല്‍ പുതിയ പഴഞ്ചൊല്ല് കണ്ടു പിടിക്കാന്‍ പണിയാണ് 

ഇനി ഞാന്‍ ആ മമ്മതിന്റെ മകളുടെ മുഖത്ത് എങ്ങനെ നോക്കും 
ഒന്നൂല്ലേലും അവളെ കുറിച്ച് പാടിയത് 
അവളുടെ ആട് തിരിച്ചറിഞ്ഞു 
എന്നിട്ടും ആ മണ്ട ബുദ്ധിക്കു മനസ്സിലായില്ലല്ലോ 

കഴിഞ്ഞ ദിവസം ക്ലാസ്സില്‍ കേറിയതിന് 
എന്നെ പൊറത്താക്കിയിരുന്നു 
എല്‍ കെ ജി എ യിലെ സുമതി ടീച്ചര്‍ 
എന്‍റെ ക്ലാസ്സിലല്ല മമ്മതിന്റെ മോളുടെ ക്ലാസ്സില്‍ കേറിയതിനു
സ്ലേറ്റില്‍ എഴുതിയ പ്രേമ ലേഖനോം 
അമ്മ പൂജക്ക്‌ വച്ച ചുവന്ന്‍ റോസാ പുഷ്പവും 
കൈയോടെ പിടി കൂടി ടീച്ചര്‍ 
മത്തായിച്ചനാ ഒറ്റിയത് 
ടീച്ചര്‍ ഇപ്പൊ പറഞ്ഞേക്കുവ 
അമ്മേടെ ലെറ്ററും മേടിച്ചോണ്ട് 
ക്ലാസ്സില്‍ കേറിയ മതിയെന്ന് 
ഹെഡ് മാസ്റ്റര്‍ ഉം പറഞ്ഞു 
ആകെ പ്രശ്നത്തിലാണ്
ടി സി തന്നു എന്നെ പറഞ്ഞു വിട്ടാല്‍ 
അച്ഛന്റെ സ്വപ്നം ആര് സാക്ഷാത്കരിക്കും
ആര് ഭാവിയില്‍ പൈലറ്റാകും 
ടിന്‍റുവിനു വളരെയധികം ദുഖമുണ്ട് 

കൂളിംഗ് ഗ്ലാസ്സ് ഫിറ്റ്‌ ചെയ്യാം 
ജയന്‍റെ മാതിരി പൂക്കളൊള്ള മുണ്ടും ചുറ്റാം 
കുട്ടപ്പനാകാന്‍ മാത്രം പറയരുത് 
അവനായിരുന്നു അവളുടെ പൊറകെ നടന്നതിനു 
എന്‍റെ മൂക്കിന് ആദ്യം ഇടിച്ചവന്‍  
വേണമെങ്കി ചന്ദ്രനാവാം 
അവനാണല്ലോ ആദ്യ പ്രണയത്തിനു സഹായിച്ച കൂട്ടുകാരന്‍ 

Tuesday, May 14, 2013

ചുമ്മാ തമാശക്ക്

അമ്മൂമ്മ : എന്താദ് !
ആരാ പ്പോ ഈ തെങ്ങിന്റെ ഓല ഇവിടെ കൊണ്ട് കുഴിച്ചു വെച്ചേക്കണേ 
മീനൂട്ടി : ഞാനാമ്മോമ്മേ
അമ്മൂമ്മ : ആഹാ മീനൂട്ടിയാ 
മീനൂട്ടി : തറവാട്ടില് പോയപ്പോ കൊണ്ടോന്നത 
വളഞ്ഞു പോളഞ്ഞ് മെലിളിക്ക് പോണ തെങ്ങിന്റെയാ
ജോയ് ചേട്ടന്‍റെ ടുക്കെ പറഞ്ഞ് ഞാനാ 
ആരും കാണാതെ ഡിക്കിയില്‍ വപ്പിച്ചത് 
ഏട്ടനോടും പറഞ്ഞില്ല
അമ്മൂമ്മ : മിടുക്കി; ആട്ടെ എന്തിനാ ദു
മീനൂട്ടി : മോളക്കാന്‍

അമ്മോമ്മേ അമ്മോമ്മേ
ഈ അമ്മെ എനിക്ക് ഇഷ്ടല്ല ട്ടോ അമ്മോമ്മേ
അമ്മ പറയാ ഓല കുത്തിയ തെങ്ങ് ഒന്ടാവില്ലാന്നു
ഒന്ടാവോ അമ്മോമ്മേ
എന്നെ കൊറേ കളിയാക്കി എല്ലാരും
അമ്മൂമ്മ : പിന്നെ ന്ത ഒന്ടവൂല്ലോ
ന്റെ മീനൂട്ടി നട്ട എന്താ പിടിക്കാത്തത്
പക്ഷേങ്ങി ഒരു കാര്യം ണ്ട്; ഇച്ചിരി വിഷമ
മീനൂട്ടി : അമ്മൂമ്മ പറ മീനൂട്ടി അതും പോലെ തന്നെ ചെയ്യാം
അമ്മൂമ്മ : മു ആദ്യം ആയിട്ട് എന്‍റെ കുട്ടി കരച്ചില് നിര്‍ത്തണം
അമ്മൂമ്മക്ക്‌ സഹിക്കില്ല ന്റെ കുട്ടി കരെനത്
നമ്മുടെ ടാക്കിട്ടരോ യസമാതി ആണോ ഓല കുത്തിയ മോളക്കില്ലാന്നു കുട്ടിയോട് പറഞ്ഞെ
അമ്പാടി ശ്രിങ്ങാരി
എന്‍റെ കുട്ടിയെ കളിയാക്കാനും മാത്രം വളര്‍ന്നോ അവള്
മീനൂട്ടി : അമ്മൂമ്മേ ന്ത ചെയ്യന്ടെന്നു പറ
അമ്മ്മൂമ്മ : ഓല കുത്തി വച്ച് പതിനഞ്ഞിന്ടന്നെ മീനൂട്ടി അതിനെ കാണാവൂ
അത് വരെ ആരും കാണാതെ മൂടീം വക്കണം
വെള്ളോം ഒഴിക്കണം പക്ഷേങ്ങി
കുത്തി വച്ച ആള് വെല്ലോഴിച്ചാല്‍ പറ്റില്ല
ഒരു കാര്യം ചെയ്യാം വെള്ളമോഴിക്കല് അമ്മൂമ്മ ചെയ്തോളാം
പതിനഞ്ഞിന്ടന്നു എന്‍റെ കുട്ടി സുന്ദരിയായി ഇങ്ങു വന്ന മതി
മീനൂട്ടി : അമ്മൂമ്മേ
മൂടാനയിട്ടു നമുക്ക് ആ ചെടി ചട്ടി എല്ലാം ചുറ്റും കൊണ്ടേ വച്ചാലോ
അമ്മൂമ്മ : അതൊക്കെ അമ്മൂമ്മ ചെയ്യിചോലാം
എന്‍റെ കുട്ടി ഇപ്പൊ കരയാണ്ടേ അകത്തേക്ക് പോ
മീനൂട്ടി : സരി അമ്മൂമ്മേ ; ഉം ....... മ !
അമ്മൂമ്മ : ഉം ..... " ദേ പിന്നെ ഒരു കാര്യം
ഒരാളോടും പറയണ്ട; ഏട്ടനോട് പോലും
പറഞ്ഞാല്‍ ഫലം പോകും കേട്ടോ
ശ് ശ് ശ് ...................
മീനൂട്ടി : ശ് ശ് ശ് .......... (സബ്ദമുണ്ടാക്കാതെ)

(പിറ്റേന്ന് തന്നെ അമ്മൂമ്മ അവിടെ ഒരു തൈ തെങ്ങ് നട്ടു
ചുറ്റും പൂച്ചട്ടി എടുത്തും വച്ചു
എന്നും വെള്ളം ഒഴിച്ചിരുന്നു
മൂന്നു നേരോം
ഇന്ന് പതിനഞ്ചാം ദിവസമാണ്
മീനൂട്ടി ഇന്ന് വരും
അമ്മൂമ്മ അപ്പൂപ്പനില്ലാത്ത ചാര് കസാല പടിയില്‍ തലോടി)