Friday, July 13, 2018

25 k

സീന്‍ 1

ജനല്‍ പാതി തുറന്നിട്ടുണ്ടെങ്കിലും അധികം വെളിച്ചം കയറാത്ത നീളത്തിലുള്ള മുറി, ഇരു വശത്തും ഫയലുകള്‍ അടുക്കി വച്ച ഷെല്‍ഫുകള്‍, ഹാഫ് ഡോര്‍ ഉള്ള മുറിക്കു മുന്നിലെത്തി നില്‍ക്കുന്ന ഇടനാഴി, ഇടത്ത് ആള്‍പ്പൊക്കമുള്ള ഒരു സേഫ്, വലത്ത് ഫയലുകള്‍ നിരത്തി വച്ച ഒരു മേശ, മുകളില്‍ ശബ്ദത്തോടെ കറങ്ങുന്ന സീലിംഗ് ഫാന്‍, പൊടി പിടിച്ച് ഇടയ്ക്കിടെ ഫ്ലിക്ക് ചെയ്യുന്ന ട്യൂബ് ലൈറ്റ്, പരേതന്റെ ഫോട്ടോയ്ക്കരികില്‍ ഇരപിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പല്ലികള്‍ രണ്ടെണ്ണം ഭിത്തിയില്‍,

മേശപ്പുറത്തു വച്ച് അഞ്ഞൂറിന്റെ കെട്ട് എണ്ണിത്തിട്ടപ്പെടുത്തുകയാണ് ജോസഫ് ഇട്ടിയവിര എന്ന വക്കീല്‍ ജോസഫ്, എതിരെ ടച്ച്‌ സ്ക്രീന്‍ മൊബൈല്‍ വെറുതേ സ്ക്രോള്‍ ചെയ്യുന്ന സിബിച്ചന്‍, ജോസഫ് എണ്ണല്‍ ഇടയ്ക്കു നിര്‍ത്തി സിബിയെ ശ്രദ്ധിക്കുന്നു, മുഖത്തെ ഭാവം കണ്ടാലറിയാം അവനിവിടൊന്നും അല്ലെന്ന്.  

ജോസഫ്: ഇവിടെ ഒരൊപ്പ് (പേന കൊണ്ട് പോയിന്റ് ചെയ്ത്)

സിബി ഉലഹന്നാന്‍ രൂപ ഇരുപത്തി അയ്യായിരം എന്നെഴുതിയതിനു താഴെ സിബി ഒപ്പിടുന്നു,

സിബി: ഇതു വളരെ കുറഞ്ഞു പോയി കേട്ടോ ജോസഫ് സാറേ (നോട്ടു കെട്ടു പോക്കറ്റില്‍ തിരുകി), പോയിപ്പോയി ഒന്നെങ്കിലും വേണം ഒരു മാസം കഷ്ടിച്ച് ഒപ്പിക്കാന്‍, ഇതിവിടുന്നെറങ്ങുംപോഴേ തീരും, നോട്ടു ആയിരത്തിന്റേതായിരുന്നാലും കുഴപ്പമില്ലായിരുന്നു,

ജോസഫ്: അമ്മാവന്റെ വില്ല് വായിച്ചത് ശ്രദ്ധിച്ചു കേട്ടതല്ലേ നീ, ഒരു കാര്യം പറഞ്ഞെക്കാം, മുന്‍പത്തെപ്പോലെയല്ല ഇതു നീ എന്തിനു ചിലവാക്കി എന്നതിന് എനിക്കു വൌച്ചര്‍ വേണം, വില്ലില്‍ പറഞ്ഞിരിക്കുന്നതങ്ങനെയാണ്, ബേബിക്കൊച്ചേട്ടന്റെ ആഗ്രഹം നീയായിട്ട് മുടക്കരുത്,

സിബി: അതിനെന്താ ആവാല്ലോ സാറേ, കണക്കെഴുതി കാണിക്കാനും മാത്രം ഉണ്ടല്ലോ ല്ലേ ഇത്, എനിക്കാണേല്‍ അക്കൌണ്ടന്‍സി അത്രയ്ക്ക് വശവുമില്ല, ഇനി അതിനു വേണ്ടി ആളെ തപ്പണം, എന്നാപ്പിന്നെ ശരി, ഞാനിത് പോയി വൌച്ചറാക്കിക്കൊണ്ടു വരാം,

സീന്‍ 2

കൊടുങ്ങല്ലൂര്‍ നഗരത്തിന്റെ ചില ദൂരക്കാഴ്ച്ചകള്‍....

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് കൂട്ടത്തോടെ ജുമാമസ്ജിദിന്റെ പടിയിറങ്ങുന്ന വിശ്വാസികള്‍, തിരക്ക് പിടിക്കുന്ന പ്രധാന നിരത്ത്, റോഡരികിലെ ഓടു മേഞ്ഞ പഴയ ഇരുനിലക്കെട്ടിടം, മുകള്‍ നിലയിലേക്കു ചൂണ്ടുന്ന  ഇട്ടിയവിരാ അസ്സോസ്സിയേറ്റ്സിന്റെ നെയിംബോര്‍ഡ്, രണ്ടാം നിലയുടെ വശത്ത് പാതി തുറന്നിട്ടിരിക്കുന്ന ജനല്‍പാളികള്‍.


സീന്‍ 3

ഡാര്‍ക്ക് റൂമിലെ നിലക്കണ്ണാടിയില്‍ ഫൈനല്‍ ടച്ചപ്പ് ചെയ്യുന്ന പാര്‍വതി നായര്‍, കുറച്ചകലെ ഫോട്ടോ ഷൂട്ടിനുള്ള സെറ്റ്, അഭിലാഷ് സ്ക്രിപ്റ്റ് സ്റ്റാന്റ് മേശപ്പുറത്ത് വച്ചു പോകുന്നു, സിബിയുടെ പ്രതിബിംബം കണ്ണാടിയില്‍,

ഡയറക്ടര്‍ (വോയിസ് ഓവര്‍): റീത്താ സെറ്റ് റെഡി
റീത്ത: രണ്ടു മിനിട്ട് ഇക്കാ, എന്താണ് സിബിച്ചാ?
സിബി: ഇത് കിടിലന്‍ ലുക്കിലാണല്ലോ, എനിക്കൊരു രണ്ടു മിനിട്ട് മതി, ഇതിങ്ങനെ ഇട്,
റീത്ത: അത് പിന്നെ എനിക്കരിയില്ലോ ഞാന്‍ സുന്ദരിയാണെന്ന്, വാരല്ലേ
സിബി: റീത്താ നിന്റെയീ നഗ്നമായ കഴുത്തില്‍ ഞാനൊരു മാല ഇടീച്ചു തരട്ടേ, ഒരിരുപത്തിയയ്യായിരം രൂപ ഒത്തു വന്നിട്ടുണ്ട്,
റീത്ത: അഭിലാഷേ അതിങ്ങേടുത്തെ, ഇത് കണ്ടോ സിബീ ബ്രിടല്‍ കളക്ഷനാണ്, ഒന്നര രൂപയെങ്കിലും മാര്‍ക്കറ്റില്‍ വരും, അതിന്റെ ഫോട്ടോ ശൂട്ടാണ് നടക്കുന്നത്,
ഡയറക്ടര്‍ വോയിസ് ഓവര്‍ റെഡിയല്ലേ റീത്ത?
റീത്ത: റെഡി സാര്‍, അഭിലാഷേ ആ ഡയലോഗ് ഒന്നു വായിച്ചേ
അഭിലാഷ്: പെണ്ണിന് ചാരുതയേകും ഡയമണ്ട്
റീത്താ: സിബിയുടെ ഇഷ്ടം പോലെ
കണ്ണാടിയുടെ മുന്‍പില്‍ നിന്നും റീത്തയും സിബിയും പിരിയുന്നു

സീന്‍  4

മാളിന്റെ പാര്‍ക്കിംഗ് ലോട്ട് ഇറങ്ങി വരുന്ന ജീപ്പ്, അബുവാണ് ഇപ്പോള്‍ ഡ്രൈവ്ന്ന ചെയ്യുന്നത്, ഇടവഴി കഴിഞ്ഞ് റീത്തയുടെ ഫ്ലക്സ് വച്ചിരിക്കുന്നു, ജീപ്പു നിര്‍ത്തി ഇരുവരും ചിരിക്കുന്നു,

അബു: ഇനിയെങ്ങോട്ടാ?
സിബി: ഹൈവേയിലോട്ട് കേറ്റ്

സാമാന്യം വേഗത്തില്‍ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ജീപ്പ്, പുറത്തെ കാഴ്ചകള്‍ നോക്കിയിരിക്കുന്ന സിബി,

അബു: എങ്ങോട്ടാന്നു പറഞ്ഞില്ല,
സിബി: ഉം പറയാം, അതിനു മുന്‍പ് ഒരു കാര്യം, സീരിയസ്സായിട്ട് ഉത്തരം പറയണം,
അബു: ശ്രമിക്കാം, ചോദിച്ചോളൂ
സിബി: ഇരുപത്തിയയ്യായിരം രൂപ കൈയ്യിലുണ്ടെങ്കില്‍ നീ അതുകൊണ്ട് എന്തു ചെയ്യും?
അബു: കാശു തരാന്‍ വല്ല പ്ലാനും ഉണ്ടോ മച്ചൂ,
സിബി: തമാശിക്കാണ്ട്‌ കാര്യം പറ
അബു: ഇരുപത്തിയയ്യായിരം അല്ലേ, അതുകൊണ്ടിപ്പോ എന്നാ കാട്ടാനാ, ഒന്നോ ഒന്നരയോ ആയിരുന്നേല്‍ കുറച്ചു കാര്യമുണ്ടായിരുന്നു, ഏയ്‌, അതു കൊണ്ടും നടക്കുമെന്ന് തോന്നുന്നില്ല, എന്നാലും പറയാനാണെങ്കില്‍ വണ്ടിയുടെ രണ്ടു മാസത്തെ സീസി കുടിശ്ശിക തീര്‍ക്കാം, പിന്നെ ആ ഗാലക്സിക്ക് വില കുറച്ചു,
സിബി: വണ്ടി കിണ്ടി മോഫീല്‍ ഇതല്ലാതെ വേറൊന്നും തലേലില്ലേ,
അബു: എന്നാപ്പിന്നെ നീ പറ
സിബി: ആ എനിക്കെങ്ങും അറിയാന്‍ മേലാ (സീറ്റ് നിവര്‍ത്തി മുഖം മറച്ച് കിടക്കുന്നു, പെട്ടന്നെഴുന്നെറ്റ്) അപ്പോ നീ എനിക്കു തരാനുള്ള പതിനായിരം എപ്പോ തരും
അബു: ഏതു പത്ത്?
സിബി: ഹി ഹി ചുമ്മാ (വീണ്ടും കിടക്കുന്നു)

സീന്‍ 5

സിഗ്നലില്‍ നിന്നും മുന്നോട്ടെടുക്കുന്ന ജീപ്പ്, സിബി എഴുന്നേറ്റിരിക്കുന്നു, പുകക്കണം വണ്ടി ഒതുക്കാന്‍  ആംഗ്യം  കാണിക്കുന്നു, അബു വണ്ടി സൈഡ്ചേ ര്‍ക്കുന്നു, സിബി പെട്ടന്ന്പു റകിലോട്ടു നോക്കിയിട്ട്,  ഒരു കുട്ടി റോഡ്‌ സൈഡില്‍ വീഴുന്നു,

സിബി: എന്തോന്നു ചേര്‍ക്കലാടാ ഇത്, ആര്‍ക്കും വഴി നടക്കണ്ടേ, അവിടെയൊരു പയ്യന്‍ വീണു

എഴുന്നേറ്റ് ദേഹത്തു നിന്നും പൊടി തട്ടിക്കളയാന്‍ ശ്രമിക്കുന്ന കുട്ടി, സിബി ഓടിയെത്തുന്നു, പുറകേ അബുവും,

സിബി: എന്തേലും പറ്റിയോടാ മോനെ?
കുട്ടി: ഇല്ല, ഞാന്‍ ദേചെളിയില്‍ ചവിട്ടാതിരിക്കാന്‍ വേണ്ടി ഇങ്ങോട്ട്ചാ ടിയതാ, കാലു തെന്നി ആയി,

അബു സിബിയെ രൂക്ഷമായി നോക്കുന്നു,

സിബി: വല്ലതും പറ്റിയോ, കാലൊക്കെ നന്നായിട്ട് കുടഞ്ഞേ, വേദന എടുക്കുന്നുണ്ടോ? എന്താ നിന്റെ പേര്, എവിടാ വീട്

അടുത്തുള്ള വീട് ചൂണ്ടിക്കാണിച്ച് കുട്ടി പേര് പറയുന്നു

കുട്ടി: വൈശാഖ്

അബു വീണു കിടക്കുന്ന സാധനങ്ങള്‍ പരുക്കി ക്കൂട്ടുന്നു,
സിബി ഒന്നു രണ്ട് സാധങ്ങള്‍ അവന്റെ കൂട്ടിലേക്ക് ഇട്ടു കൊടുത്ത് വേറെ എന്തെന്കിളിനുമായി തിരിഞ്ഞു നോക്കുന്നു, പകുതി ചെളി പട്ടി കിടക്കുന്ന ഏ ട്ടീ എം രസീപ്റ്റ് അവന്‍ എടുക്കുന്നു, വൈശാഖ് ബാലന്‍സ് 28438 രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു, അവന്‍ നടന്നകലുന്ന കുട്ടിയെ നോക്കുന്നു,
സിബി: എടാ വണ്ടി ഇനി ഞാനെടുക്കാം, വക്കെലോഫീസില്‍ ഞാനൊരു കാര്യം വച്ച് മറന്നു, അങ്ങോട്ടൊന്നു പോണം,
സിബി ജീപ്പില്‍ കയറി തിരിച്ചു വന്ന വഴി ഓടിച്ചു പോകുന്നു

സീന്‍ 6

ലാപ്പ്ടോപ്പില്‍ പെരുക്കിപ്പെരുക്കി ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ജോസഫ്, ഓടിക്കിതചെത്തുന്ന സിബി,
സിബി: സാര്‍ ഞാനൊരു കാര്യം ചോദിക്കാന്‍ വിട്ടു പോയി,
ജോസഫ് മുഖമുയര്‍ത്തി സ്വര്ന്നക്കന്നാടിയിലൂടെ സിബിയെ നോക്കുന്നു,
സിബി: അത്ര പ്രധാനപ്പെട്ടതോന്നും അല്ല, എന്നാലും, മോളമ്മ ക്ക് സാറ് പറഞ്ഞ മോതിരവും പതിനായിരം രൂപയുമാല്ലാതെ വേറെ എന്തെങ്കിലും വില്ലില്‍ പറഞ്ഞിട്ടുണ്ടോ?
ജോസഫ്: ഇല്ല
സിബി: ഇല്ലല്ലേ, അതറിയാന്‍ വേണ്ടിയായിരുന്നു, താങ്ക്യൂ സര്‍, അപ്പൊ സരി

മഴ പെയ്തു തുടങ്ങി, അബു ജീപ്പ് കവര്‍ ചെയ്യുകയാണ്, സിബി ചെന്ന് ജീപ്പില്‍ കയറി ഓടിച്ചു പോയി

സീന്‍ 7

പാല്ചായ പകര്‍ന്നു മൂന്നു ഗ്ലാസ്സിലെക്കൊഴിക്കുന്ന മോളമ്മ, പുറത്ത് കോഴിയെ കൂട്ടില്‍ക്കെട്ടാന്‍ ഒച്ച വയ്ക്കുന്ന കുസിനിക്കാരിയുടെ സബ്ദം കേള്‍ക്കാം, ഒരു ഗ്ലാസ് ചായ അവിടെ മൂടി വച്ച്, മറ്റു രണ്ടു ഗ്ലാസ്സുകളും എടുത്തു മുന്‍പിലേക്ക് നടക്കുന്ന മോളമ്മ, ഒരു ഗ്ലാസ് നടുത്തളത്തില്‍ വച്ച് മറ്റേ ഗ്ലാസ് ഇറയത്തെക്കു കൊണ്ട് വരുന്ന മോളമ്മ, ഇറയത്തു കുനിഞ്ഞിരുന്നു തെല്ലി പുകക്കുന്ന വീട് സൂഖിപ്പുകാരന്‍, ചായ കൊടുത്തത് അയാള്‍ വാങ്ങി നിലത്തു വച്ച്, തെല്ലി പുകക്കുന്നു, മോളമ്മ അകത്ത് വച്ചിരുന്ന ചായയും എടുത്ത് ബെഡ് റൂമിലേക്ക്‌ പോകുന്നു, വെളുത്ത വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചു റൂം, ബെട്ടില്‍ കമിഴ്ത്തി വച്ചിരിക്കുന്ന നോവലെടുത്ത് ചായ കുടിച്ചു വീണ്ടും വായനയില്‍ മുഴുകുന്ന മോളമ്മ, ബെട്ടില്‍ കമിഴ്ന്നു കിടന്നാണ് വായിക്കുന്നത്, തുറന്നിട്ട രണ്ടു പാളി ജനലിലൂടെ മഴ ഓത്തു മുറിയിലേക്ക് ഇടയ്ക്കു വീസിക്കയറി, തെള്ളിയുടെ വെസ്റ്റ്‌ എടുത്തു പുറത്തേക്ക് കളയാന്‍ ഒരുങ്ങുന്ന സൂക്ഷിപ്പുകാരന്‍, പുറത്തെ ലൈറ്റ് ഇടുന്നു, ഇരുട്ടില്‍ നിന്നും കുട ചൂടി കയറി വരുന്ന സിബിച്ചന്‍, സൂക്ഷിപ്പുകാരന്‍ ചിരിക്കുന്നു, മുറുക്കാന്‍ നിറഞ്ഞ വായ്‌, സിബി കുട മടക്കി പുറത്ത് ചാരി വച്ച് അകത്തേക്ക് കയറി, ഉണങ്ങിയ തുണിയുമായി ബെഡ് റൂമിലേക്ക്‌ നടക്കുന്ന കുസിനിക്കാരി,
സിബി: മോലംമയില്ലേ
സൂക്ഷിപ്പുകാരന്‍ ചിരിച്ചു കൊണ്ട് അകത്തുണ്ട് എന്ന് ആംഗ്യം കാണിക്കുന്നു, അകത്തേക്ക് നടക്കാനോരുങ്ങുന്ന സിബി, കൈവിരല്‍ കൊണ്ട് ബുക്ക് മാര്‍ക്ക് ചെയ്ത് ബെഡ് റൂമില്‍ നിന്നും ഇറങ്ങി വരുന്ന മോളമ്മ, സിബി മോലംമയെ നോക്കി ചിരിക്കുന്നു, കുസിനിക്കാരി അവര്‍ക്കിടയിലൂടെ അടുക്കളയിലേക്കു നടക്കുന്നു,
സിബി: ഞാനിപ്പോ ജോസഫേട്ടന്റെ വക്കെലോഫീസില്‍ നിന്നാ വരണത്, വില്ല് ഒന്നൂടെ ഇരുത്തി വായിച്ചപ്പോ മോലംമക്ക് ഇരുപത്തിയയ്യായിരം കൂടി ഇനിയും വരും, ഞാനീ വഴിക്ക് വരികയായിരുന്നു, അപ്പോഴാ പുള്ളി പറഞ്ഞത് ഇതിവിടെ കൊടുതെച്ചും പോകാന്‍, ഇന്നാ, സംശയം വല്ലതും ഉണ്ടേല്‍ എണ്ണി നോക്കിക്കോ?
അടുക്കളയില്‍ നിന്നും എത്തി നോക്കുന്ന കുസിനിക്കാരി, അവരെ ശ്രദ്ധിക്കുന്ന മോളമ്മ,
മോളമ്മ: ഉം,
മോളമ്മ കാസെടുത്തു അകത്ത് കൊണ്ട് പോയി വക്കുന്നു, സൂക്ഷിപ്പുകാരന്‍ അടുക്കളയിലേക്കു നടക്കുന്നു, സിബിച്ചനെ നോക്കി ഇരിക്കാന്‍ ആംഗ്യം കാണിക്കുന്നു,
സിബി: ഓ വേണ്ടന്നേ
സിബി ബേബി കൊച്ചേട്ടന്റെ ഒഴിഞ്ഞ കസേരയും അതിനു മുകളിലെ മാലയിട്ട ഫോട്ടോയും ശ്രദ്ധിക്കുന്നു, മോളമ്മ പുറത്തേക്കു വന്നു, വൌച്ചരെടുത്തു നീട്ടി
സിബി: ഇതിലൊരു ഒപ്പും വേണം
മോളമ്മ ഒപ്പിടുന്നതിനിടെ സിബി പറഞ്ഞു
സിബി: എനിക്കു തോന്നുന്നത് എനിക്കു നിന്നെ ഇഷ്ടമാണെന്നാണ്, വെറും തോന്നലല്ലാട്ടോ
മോളമ്മ: അടുക്കളയിലേക്കു ശ്രദ്ധിച്ചിട്ട്, തോന്നലാണോ ഇതും, എനിക്കു തീരെ തോന്നുന്നില്ല
വൌച്ചര്‍ തിരികെ നീട്ടുന്നു, വൌച്ചര്‍ മേടിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് സിബി പറയുന്നു മനസ്സില്‍, പരേതാത്മാവിന് ശാന്തി ഉണ്ടാവാന്‍ ഞാനിതാ ഇവളെ എന്റെ മനവാട്ടിയായി സ്വയം അംഗീകരിക്കുന്നു, ഇവളെന്റെ പ്രിയ പത്നിയായി ഈ ജന്മത്തിലും വരും ജന്മത്തിലും എന്നോടൊപ്പം ഉണ്ടാവട്ടെ,
വൌച്ചര്‍ മടക്കി പോക്കറ്റിലിട്ടു ചിരിച്ചു കൊണ്ട് സിബി പുറത്തേക്കു പോകുന്നു,

സീന്‍ 8

കോരിച്ചൊരിയുന്ന മഴയത്ത് ഇട്ടിയവിര അസോസിയേറ്റ്സ് സിന്റെ ബില്ടിമ്ഗിനു മുന്‍പില്‍ ജീപ്പ് വന്നു നില്‍ക്കുന്നു, ജീപ്പില്‍ നിന്നും ഇറങ്ങുന്ന സിബിച്ചന്‍, ഗോവനിച്ചുവട്ടിലെത്തി തിരിഞ്ഞു ബൈ പറയുന്ന സിബിച്ചന്‍, ജീപ്പ് പോകുന്നു, മുകളിലെ ഓഫീസില്‍ ലൈറ്റ് കാണുന്നുണ്ട്, ജോസഫിന്റെ അടുത്തേക്ക്‌ നടന്നടുക്കുന്ന സിബിച്ചന്‍,
സിബി: സാറേ, അങ്ങനെ സംഗതി ഒക്കെ ആക്കി കേട്ടോ, ഇന്ന സാറ് പരാജ വൌച്ചര്‍,
വൌച്ചര്‍ മേസപ്പുരതെക്കിട്ടു കൊടുക്കുന്ന സിബി,
ജോസഫ് എഴുന്നേറ്റു ഹാഫ് ടോരിനടുത്തെക്ക് നീങ്ങുന്നു, മേസപ്പുരത്തെ മദ്യ ഗ്ലാസ്സും സിഗരട്ട് പുകയുന്നതും കണ്ട് സിബിച്ചന്‍ : ഇന്ന് ആഘോഷമാണെന്ന് തോന്നുന്നല്ലോ സാറേ, എന്താണ്, അത് കേള്‍ക്കാട്ത് മട്ടില്‍ ജോസഫ് ക്യാബിന്‍ തുറന്നു തോമസിനെ വിളിക്കുന്നു, രണ്ടു പേരും കൂടി സേഫ് തുറന്ന് ബെബിക്കൊചെട്ടന്റെ ഫയല്‍ തപ്പി എടുക്കുന്നു, സേഫില്‍ നിന്നും അരക്ക് സീല്‍ വച്ച മറ്റൊരു കാവും എടുക്കുന്നു, അത് തുറന്നു ഇരുവരും ഒരുമിച്ചു വായിക്കുന്നു, ഇതെല്ലം സാകൂതം വീക്ഷിക്കുന്ന സിബി, മുരടനക്കി ജോസഫ് തുടരുന്നു,
തോമസ്‌: 

Friday, March 7, 2014

മത്തായിച്ചേട്ടന്‍

തന്റെ മരണശേഷം മാത്രമേ സ്വത്തുവകകളുടെ വില്‍പ്പന നടത്താന്‍ പാടുള്ളൂന്ന് മത്തായിച്ചേട്ടന്‍ വില്‍പത്രത്തില്‍ നിര്‍ബന്ധമായും എഴുതിച്ചേര്‍ത്തു. അതും കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതിനും ഏറെ മുന്നേ. ഏലിക്കുട്ടീടെ മുന്നില്‍ ഗമയിടാന്‍ ഒന്നൂടെ എഴുതിച്ചേര്‍ക്കാന്‍ വെണ്ടറോട് ചേട്ടന്‍ പറഞ്ഞു. താന്താങ്ങള്‍ക്കു ഭാഗിച്ചു കിട്ടുന്ന വസ്തുവകകളിലെ അറ്റാദായം മത്തായിക്കുട്ടി എന്ന തന്നെയോ, ടിയാന്‍ ഭാര്യ ഏലിക്കുട്ടിയെയോ ബോധിപ്പിച്ചതിനു ശേഷം മാത്രമേ, ഓരോരുത്തരും സ്വന്തം ആവശ്യങ്ങള്‍ക്കായി പോലും എടുക്കാവൂ എന്ന്.
 
കാലങ്ങള്‍ പലതു കഴിഞ്ഞു. കൊല്ലറയ്ക്കലെ മത്തായിച്ചേട്ടന്റെ മക്കള്‍ വടവൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു. മൂപ്പനുസരിച്ച് എല്ലാ ഓനുമാരും ഓളുമാരും കെട്ടി. പക്ഷേ തറവാട്ടില്‍ പുതുതായി ജനിച്ചതെല്ലാം പെണ്‍കുഞ്ഞുങ്ങളായിരുന്നു. മേമ്പൊടിക്ക് പോലും ഒരാണ്‍കുഞ്ഞിനെ കൊല്ലറയ്ക്കലേക്ക് തമ്പുരാന്‍ കര്‍ത്താവ് കൊടുത്തില്ല.
 
കാലചക്രം പിന്നെയും ഉരുണ്ടു. പെണ്‍കുട്ടികള്‍ ഓരോരുത്തരും അവരവരുടെ പുര നിറച്ചു. മക്കളുടെ ആവശ്യങ്ങള്‍ പലതായതോടെ കാശിനുവേണ്ടി മത്തായിച്ചേട്ടന്റെ മക്കള്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. ആയ കാലത്ത് അത്യദ്ധ്വാനം കൊണ്ട് സഹോദരങ്ങളേയും മക്കളേയും നേരാംവണ്ണം നോക്കുകയും സാമാന്യം നന്നായിത്തന്നെ സമ്പാദിച്ചുകൂട്ടുകയും ചെയ്തിരുന്നു മത്തായിച്ചേട്ടന്‍. എന്നാല്‍ മക്കളോ? എന്റടീലും തഴമ്പുണ്ട്, അതുകൊണ്ട് വാ കീറിയ അപ്പന്‍ എനിക്കുള്ള ഇലയും കൊണ്ടുവന്നുതരും, എന്നു കരുതി നാലക്ഷരം പഠിക്കാതെ കാലം കഴിച്ചു കൂട്ടി. പക്ഷേ ജീവിതച്ചെലവ് കഴുത്തിനു മീതെ ആയപ്പോള്‍ പലര്‍ക്കും നിക്കക്കള്ളിയില്ലാണ്ടായി. പിന്നെയുള്ള പല പ്രഭാതങ്ങളിലും മത്തായിച്ചേട്ടന്റെ വീട്ടില്‍ പകല്‍പ്പൂരം പതിവായിരുന്നു.
 
വീതം വച്ചു കിട്ടിയ സ്വത്തിന്റെ ‘പവര്‍ ഓഫ് അറ്റോര്‍ണി’ സ്വന്തം പേരിലാക്കാന്‍ തലേന്നു വൈകിട്ടോടെ തന്നെ കൂടുംകുടുക്കയുമായി മക്കളോരോരുത്തരും മുറയ്ക്കു വീടെത്തുകയും, അത്താഴം കഴിഞ്ഞ് മത്തായിച്ചേട്ടന്‍ ഉറങ്ങുന്ന തക്കത്തിന് ഏലിക്കുട്ടിച്ചേടത്തിയോട് കാര്യങ്ങള്‍ സൂത്രത്തില്‍ പറയുകയും, പുലര്‍ച്ചവണ്ടിക്കു തന്നെ പോകാനെന്ന വ്യാജേന ഒരുങ്ങിയിറങ്ങി, പറമ്പില്‍ പണി ചെയ്യുന്ന മത്തായിച്ചേട്ടനോട് കാര്യങ്ങളുടെ തീര്‍പ്പിനെക്കുറിച്ച് മുട്ടുംമുരടുമനക്കി അന്വേഷിക്കുകയും ചെയ്യും.

പോരേ പുകില്‍! കൈയ്യീ കിട്ടിയതെടുത്തു വച്ചു വീക്കും മത്തായിച്ചേട്ടന്‍. ‘പോയി പണി ചെയ്തു ജീവിക്കിനെടാ’ന്നും പറഞ്ഞ്. ഏലിക്കുട്ടിച്ചേടത്തി ആരാ മോള്. ഇങ്ങനെങ്കിലും പിള്ളേര്‍ക്ക് രണ്ടു കിട്ടട്ടേന്നും വച്ച്, അപ്പനും മക്കള്ക്കും ഇടയില്‍ ഭേദപ്പെട്ടു കളിക്കുകേം ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മത്തായിച്ചേട്ടന്‍ തന്റെ നിലപാട് അല്പം പോലും ലഘൂകരിച്ചില്ല. പക്ഷേ കാശിനോടുള്ള മക്കളുടെ അമിതാസക്തിയും, ഏതു ദുഷ്ടവിധേനയും അത് സ്വായത്തമാക്കണമെന്ന അപകട മനോഭാവവും ചേട്ടനെ കൂടുതല്‍ വിഷമിപ്പിച്ചു. ഒരു ശനിയാഴ്ച രാത്രീലെ നര്‍മ്മസല്ലാപത്തിനിടയ്ക്ക് ചേട്ടനത് ചേട്ടത്തിയോട് സൂചിപ്പിക്കുവേം ചെയ്തു.

നാളുകള്‍ കൊഴിഞ്ഞു വീണു. മത്തായിച്ചേട്ടന്റെ ഇളയമകന്‍റെ കല്യാണവും കഴിഞ്ഞു. മധുവിധുവൊക്കെ കഴിഞ്ഞെത്തിയ പുതുപ്പെണ്ണും, മത്തായിച്ചേട്ട-ഏലിക്കുട്ടി ദമ്പതികളും സ്വരച്ചേര്‍ച്ചയിലല്ലാതെയിരിക്കുന്ന കാലം. കാരണം ഊഹിക്കാല്ലോ! നാട്ടിലെ ഒരിടത്തരം ജന്മിയായതു കൊണ്ടു തന്നെ പെണ്മക്കളെയൊക്കെ കെട്ടിച്ചുവിടാന്‍നേരം കഴുത്തും കാതും നിറക്കാന്‍ മത്തായിച്ചേട്ടന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്, സദ്യയ്ക്കും വിളിക്കും യാതൊരു കുറവും കാണിച്ചുമില്ല. വന്നു കേറിയതില്‍ പക്ഷെ കാര്യമായിട്ടൊന്നും കൊണ്ടുവരാഞ്ഞത് ഇളയ മകന്റെ ഭാര്യയായിരുന്നു. മത്തായിച്ചേട്ട-ഏലിക്കുട്ടി ദമ്പതികള്‍ക്ക് പിന്നെ കലിയിളകാതിരിക്കുമോ! സാമാന്യം ഭേദപ്പെട്ട തരത്തില്‍ അമ്മായി അപ്പനമ്മപ്പോര് ആ പാവം പെണ്കൊച്ചിനോട് ഇവര്‍ എടുത്തു പോന്നു.

സഹികെട്ടപ്പോ രായ്ക്കുരാമാനം പെണ്ണവളുടെ കെട്ടിയവനേം ചാക്കിലാക്കി സ്വന്തം വീട്ടിലേക്കു ഇറങ്ങീം പോയി. കുറച്ചധികം കാലത്തേക്ക് പിന്നെ ആ വലിയ വീട്ടില്‍ മത്തായിച്ചേട്ട-ഏലിക്കുട്ടി ദമ്പതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടെ മൂന്നു നായ്ക്കളും, രണ്ടു കാലിയും, ചേട്ടത്തി എന്നും ചോറെറിഞ്ഞു കൊടുക്കുന്ന ഒരു ചാര കാവതിക്കാക്കയും. 

ആയിടക്ക്‌ ഏലിക്കുട്ടിച്ചേട്ടത്തീടെ നിത്യദീനം വല്ലാതെകണ്ട് മൂര്‍ച്ഛിച്ചു. അഞ്ചെട്ടു പെറ്റിട്ടെഴുന്നേറ്റതല്ലേ! പിന്നെ മത്തായിച്ചേട്ടനൊപ്പം ഈ മലമൂട്ടീ വന്ന് പാമ്പിനും പഴുതാരക്കും കൊടുക്കാതെ കൊല്ലറയ്ക്കലെ വംശവൃക്ഷം ഇത്രടം കണ്ടു വളര്‍ത്തീതല്ലേ.
 
എങ്കിലും പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാമെല്ലാമായ തന്‍റെ ‘ഇച്ചാ’യെ വിട്ട് എലിക്കുട്ടിച്ചേടത്തി കൊല്ലറയ്ക്കലോടും ആ മലമൂടിനോടും ഗുഡ്ബൈ പറഞ്ഞു.

ഒരു ചിറകില്ലാതെ നമ്മുടെ മത്തായിച്ചേട്ടന്‍ എത്ര പറക്കും. എന്തൊക്കെയായാലും ആ അവസ്ഥയില്‍ മത്തായിച്ചേട്ടന് ആശ്വാസമായത്, വീടുവിട്ടിറങ്ങിപ്പോയ ഇളയമകന്‍റെ തിരിച്ചുവരവാണ്.
 
പ്രശ്നം പക്ഷേ കൂടുതല്‍ സങ്കീര്‍ണ്ണമായതേ ഉള്ളൂ. ആവശ്യസമയത്ത് ചാച്ചനമ്മമാരെ നോക്കാന്‍ നില്‍ക്കാത്തവളെ ഇനിയിവിടെ നിര്‍ത്തത്തില്ല എന്നും പറഞ്ഞ് ബാക്കിയുള്ള മക്കള്‍സെല്ലാരും വന്നുകേറിയവനേം അവളേം ഒറ്റപ്പെടുത്തി. അവരത് പ്രതീക്ഷിച്ചാണ് രണ്ടു പിറുങ്ങട്ടികളേം തൂക്കിപ്പിടിച്ച് വന്നുകേറീതെങ്കിലും. ബാക്കിയെല്ലാരും കൂടി അവര്‍ക്കവകാശമുള്ള സ്വത്തുവരെ വിട്ടു നല്‍കേണ്ടതില്ലെന്ന് പിന്നാമ്പുറ ചര്‍ച്ചകളും കൊഴുപ്പിച്ചു.

ഇങ്ങനെ തര്‍ക്കം കൊടുമ്പിരി കൊള്ളുകേം, എറച്ചി മൂക്കുമ്പോ വൈകുന്നേരങ്ങളീ പതിവുള്ള മക്കടെ തമ്മീത്തല്ലും കള്ളുമ്പുറ വക്കാണോം കണ്ട് മത്തായിച്ചേട്ടനും മനസ്സു മരവിച്ചു.
 
ഒരു ചെറുകാറ്റു വീശിയിട്ടെന്നപോലെ ഒരസുഖം അങ്ങോരെ പിടികൂടി. പക്ഷേ പിടിച്ചപിടിയില്‍ മത്തായിച്ചേട്ടന്‍ ഒന്നടങ്കം വീണുപോയി.
 
മക്കളെല്ലാരും ചുറ്റും കൂടി. ആളു മാറി ഓരോരുത്തരും അച്ഛനെ ശുശ്രൂഷിച്ചു.

നാട്ടുകാരെല്ലാം ഒതുക്കത്തീ പറഞ്ഞു.

‘അല്ലേലും കൊല്ലറയ്ക്കലെ പിള്ളേരെല്ലാം നല്ലോരാ. എന്തൊരു ഭിന്നിപ്പുണ്ടെന്നു പറഞ്ഞിട്ടെന്താ, ചാച്ചന്റെ കാര്യം വന്നപ്പോ കണ്ടില്ലേ, പൊന്നു പോലല്ലേ നോക്കുന്നേ. അവരുടെയാ ജോയിപ്പു നോക്കിയേ, ഏലിക്കുട്ടിച്ചേട്ടത്തി 'ണ്ടാരുന്നെങ്കി 'ന്റെ നാത്തൂനേ’, പുറകുവശത്തെ ചായ്പ്പീ നിന്നിരുന്ന ചിലരുടെ ആത്മഗതം ചേട്ടന്റെ ഉള്ളു പൊള്ളിച്ചു.

കര്‍ത്താവേ, എന്റെ കുട്ടികള്‍ ഇത്ര നല്ലവരോ? ഇവരെയാണോ ഞാനവിശ്വസിച്ചത്.

അന്ന് ഉറങ്ങുന്നേനു മുന്നേ മക്കളോരോരുത്തരും ചേട്ടന്റെ കട്ടില്‍ക്കാലിനു ചുറ്റും കൂടി. എല്ലാരും അപ്പന്റെ രോഗശാന്തിക്കു പ്രാര്‍ത്ഥിച്ചു. പലരും കെട്ടിച്ചുവിട്ട വീട്ടീ പോയിട്ടു തന്നെ ദിവസങ്ങളായിരുന്നു. എല്ലാം അറിഞ്ഞ് മത്തായിച്ചേട്ടന്റെ മനസ്സു നിറഞ്ഞു.

അന്ന് രാത്രി മത്തായിച്ചേട്ടന്‍ ഒരു സ്വപ്നം കണ്ടു.

ആട്ടിന്പറ്റങ്ങള്‍ക്കിടയില്‍ സുഖമായി കിടന്നുറങ്ങുന്ന തന്റെ രൂപം. സൂര്യനുദിച്ചു വന്നപ്പോ ആകാശത്തൂന്ന് ഒരേണിയിട്ട് ഏലിക്കുട്ടിച്ചേടത്തി താഴേക്ക് ഊര്‍ന്നിറങ്ങി വന്നു. ചേട്ടത്തിയുടെ വേഷം ചട്ടയും മുണ്ടും ആരുന്നു. കാപ്പികുടിച്ച് കൊച്ചുവര്‍ത്തമാനോം പറഞ്ഞ് ആട്ടിന്പറ്റങ്ങളേം ഓമനിച്ച് അവരല്‍പനേരം അങ്ങനെ കിടക്കയിലിരുന്നു. പിന്നെ പോവാനായി എന്നാംഗ്യം കാണിച്ച് ചേട്ടന്റെ കൈ പിടിച്ച് ചേട്ടത്തി ഏണിയിലേക്ക് മെല്ലെ കയറി. ആട്ടിന്പറ്റങ്ങള്‍ ഉറങ്ങുകയായിരുന്നു അപ്പോള്‍.

മുന്നേപ്പുറകേ അവരാകാശത്തിലേക്ക് ഏണി കയറിപ്പോയി. മൂന്നു കാതം കയറിയില്ല അതിനുമുന്നേ ഒരു പറ്റം ചെന്നായ്ക്കളുടെ ഓരിയിടല്‍ മത്തായിച്ചേട്ടന് കേള്‍ക്കാനായി. ചേട്ടന്റെ അമ്പരപ്പ് കണ്ട ചേട്ടത്തി ഏണിയുടെ മൂട്ടിലേക്ക് വിരല്‍ ചൂണ്ടി.

കര്‍ത്താവേ അങ്ങു താഴെ, താന്‍ കിടന്ന കട്ടിലിനു ചുറ്റും ഒരു പറ്റം ചെന്നായ്ക്കള് കൂട്ടം കൂടിയിരിക്കുന്നു. ആ ആട്ടിന്‍കുട്ടികളെയെല്ലാം ഇവറ്റ തിന്നിട്ടുണ്ടാവുമോ?

മത്തായിച്ചേട്ടന്റെ മനോഗതം വായിച്ചെന്നോണം ഏലിക്കുട്ടിച്ചേടത്തി വായുവില്‍ കൈകള്‍ വീശി. മേഘങ്ങള്‍ അകന്നു മാറി. മത്തായിച്ചേട്ടന് ഇപ്പോള്‍ കാഴ്ച കുറച്ചുകൂടി വ്യക്തമായി.

കര്‍ത്താവേ ഞാനെന്താണീ കാണുന്നത്. ഈ ചെന്നായ്ക്കളാണോ ആട്ടിന്‍ തോലണിഞ്ഞ് എനിക്കു ചുറ്റും കൂടി നിന്ന് എന്റെ സൌഖ്യത്തിനായി പ്രാര്‍ഥിച്ചത്. ഇവറ്റകളുടെ മുഖമാണോ ഞാന്‍ തൊട്ടു തലോടിയത്. മത്തായിച്ചേട്ടന് തല കറങ്ങുന്നതു പോലെയും താന്‍ താഴേക്കിപ്പോള്‍ പതിക്കുമെന്നും തോന്നി. എങ്കിലും ഏലിക്കുട്ടിച്ചേടത്തിയുടെ രക്ഷാകരം, ചേട്ടനെ വീണ്ടുമാ അളിഞ്ഞ നരകത്തിലേക്ക് പതിക്കുന്നതില്‍ നിന്നും താങ്ങി നിര്‍ത്തി.

ചേട്ടത്തിയുടെ ചിരിക്ക് മുമ്പെപ്പോഴുമുള്ളതിനേക്കാളും ഭംഗി ചേട്ടനു തോന്നി. അല്ല പ്രകാശം! അത് ചേട്ടനോട് പറഞ്ഞു, ‘ഇനി പത്തു ചുവടും കൂടി വച്ചാ മതി’.

ചേട്ടനും പുറകെ ചേട്ടത്തിയും മേഘങ്ങളിലേക്കെവിടേക്കോ കയറിപ്പോയി.

അച്ഛന്‍ മരിച്ചതറിയാതെ മക്കള്‍ മത്തായിച്ചനെ മൂന്നുദിനരാത്രങ്ങള്‍ കൂടി പ്രാര്‍ത്ഥിച്ചും ഭക്ഷണം കൊണ്ടുവെച്ചും ശുശ്രൂഷിച്ചു.

Friday, June 14, 2013

മത്തായിച്ചന്റെ എരുമ

ബ്രേ ! ബ്രേ ! 

അടുത്ത് കെട്ടിയിരുന്ന ആട് പീഡിപ്പിക്കാന്‍ ചെന്ന പോലെ പേടിപ്പിച്ചു
സത്യമായിട്ടും ഞാനൊന്നും ചെയ്തില്ല 
അതിനെ തൊട്ടു നോക്കിയതു പോലുമില്ല 
അതതിന്‍റെ കുഞ്ഞിനു പാല് കൊടുക്കുന്നത് 
ചുമ്മാ ഒന്ന് നോക്കിയിരുന്നു 
അതും തമാശക്ക്
അതിനാണോ ഇത്രയും വലിയ ബ്രേ 
ആരെങ്കിലും ഓടി വരുമല്ലോ 

ബാക്കിയുള്ളവന്‍ valentines ഡേ പൊട്ടിയ വിഷമത്തില്‍ 
പാടവരമ്പത്ത് (ഇവിടെ അടുത്ത് കടലില്ല) ചുമ്മാ ഇരുന്നു ഒരു പാട്ട് പാടിയതാ 
അപ്പോഴേക്കും ...... ആരാ ആ വരുന്നത് 
ഈശ്വര രൌവ്ടി മമ്മതിന്റെ മോളല്ലേ 
അമ്മെ ഈ ആട് അവന്റെ ആയിരുന്നോ 
എന്‍റെ പണി പൂട്ടി 
സത്യമായിട്ടും ഇതും എനിക്കറിയില്ലായിരുന്നു 
അവള്‍ പൊടി പറത്തി എത്തി 
വല്യക്കാട്ടെ ചീത്തേം പറഞ്ഞു 
രൂക്ഷമായി നോക്കി ആടിനെ അഴിച്ചു
ആട് ആടിന്റെ പാട്ടിനു പോയി 
കുഞ്ഞുങ്ങള് രണ്ടെണ്ണം അതാതിന്റെ വഴിക്കും
തത്ത്താക്കൊച്ചു അതിന്‍റെ പോറകേം 
അങ്ങനെ തന്നെ വേണം അവള്‍ക്കു 
എന്‍റെ വികാര പ്രകടനത്തില്‍ കല്ലിട്ട മക്കളല്ലേ 
ദൈവമേ നിനക്ക് സ്തുതി 
നീ "എന്കെയും എപ്പോതും" 
എന്‍റെ കൂടെ തന്നെ ഉണ്ടല്ലോ 
ഫാഗ്യം

ആടില്ലെങ്ങില്‍ എന്താ 
ദേ നില്‍ക്കുന്നത് മത്തായിച്ചന്റെ എരുമയല്ലേ 
ഞാന്‍ വീണ്ടും പാടാന്‍ തുടങ്ങി 
ഒന്നൂല്ലേലും ഈ വിഷമം പുറത്തേക്കു ഒന്ന് പറഞ്ഞാല്‍
പകുതി കുറയുമായിരുന്നു അതോണ്ട 
മതായിച്ചനോട് പറയാമെന്നു വച്ചാല്‍ 
വീട്ടിന് മുറ്റത്ത്‌ കേറരുതെന്നു അങ്ങേരു വിലക്കിയെക്കുവ 
(കാപാലികന്‍; മൂങ്ങാ മോറന്‍) 
പുതിയ ഏതാണ്ട് കേസ് ഒത്തിട്ടുണ്ട്‌ എന്നാ തോന്നണേ 
ഇപ്പൊ ഞാന്‍ ചെന്നാല്‍ അങ്ങേര്‍ക്കു ബോറാവൂത്രേ 
എടൊ മത്തായിച്ച പന്ന പുമോനെ താനെന്തോന്നു മതായിച്ചനാടോ 
മത്തായിച്ച എരുമയെങ്ങില്‍ എരുമ
തന്റെതല്ലേ ഞാന്‍ ചെന്ന് കെട്ടഴിച്ചു വിട്ടു 
എരുമ അനങ്ങിയില്ല 
മത്തായിച്ചന്റെ എരുമ തന്നെ 
എന്നാല്‍ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം 
ഞാന്‍ മതായിയോടുള്ള സകല വാസിയും ഉള്ളില്‍ ആവാഹിച്ചു 
എരുമക്ക്‌ പതുക്കെ മത്തായിച്ചന്റെ രൂപമായി 
അത് തലയാട്ടി ചെവി കൊണ്ടും വാലാട്ടി അത് കൊണ്ടും 
ഈച്ചകളെ പറപ്പിച്ചു ചബ ചബ ന്നു ചവചോടിരുന്നു 
ഞാന്‍ രണ്ടും കല്പിച്ചു തുറന്നു പാടി 
മാനസ .............. നിന്‍ "എരുമ" പൂവാടിയില്‍ ............. 
എരുമ പിന്നെ അവിടെ നിന്നില്ല 
അത് പല കണ്ടം ചാടി ഓടിക്കഴിഞ്ഞിരുന്നു

അമ്മെടടുതും തോക്കാതിരുന്ന മതിയാരുന്നു
തോറ്റാല്‍ പുതിയ പഴഞ്ചൊല്ല് കണ്ടു പിടിക്കാന്‍ പണിയാണ് 

ഇനി ഞാന്‍ ആ മമ്മതിന്റെ മകളുടെ മുഖത്ത് എങ്ങനെ നോക്കും 
ഒന്നൂല്ലേലും അവളെ കുറിച്ച് പാടിയത് 
അവളുടെ ആട് തിരിച്ചറിഞ്ഞു 
എന്നിട്ടും ആ മണ്ട ബുദ്ധിക്കു മനസ്സിലായില്ലല്ലോ 

കഴിഞ്ഞ ദിവസം ക്ലാസ്സില്‍ കേറിയതിന് 
എന്നെ പൊറത്താക്കിയിരുന്നു 
എല്‍ കെ ജി എ യിലെ സുമതി ടീച്ചര്‍ 
എന്‍റെ ക്ലാസ്സിലല്ല മമ്മതിന്റെ മോളുടെ ക്ലാസ്സില്‍ കേറിയതിനു
സ്ലേറ്റില്‍ എഴുതിയ പ്രേമ ലേഖനോം 
അമ്മ പൂജക്ക്‌ വച്ച ചുവന്ന്‍ റോസാ പുഷ്പവും 
കൈയോടെ പിടി കൂടി ടീച്ചര്‍ 
മത്തായിച്ചനാ ഒറ്റിയത് 
ടീച്ചര്‍ ഇപ്പൊ പറഞ്ഞേക്കുവ 
അമ്മേടെ ലെറ്ററും മേടിച്ചോണ്ട് 
ക്ലാസ്സില്‍ കേറിയ മതിയെന്ന് 
ഹെഡ് മാസ്റ്റര്‍ ഉം പറഞ്ഞു 
ആകെ പ്രശ്നത്തിലാണ്
ടി സി തന്നു എന്നെ പറഞ്ഞു വിട്ടാല്‍ 
അച്ഛന്റെ സ്വപ്നം ആര് സാക്ഷാത്കരിക്കും
ആര് ഭാവിയില്‍ പൈലറ്റാകും 
ടിന്‍റുവിനു വളരെയധികം ദുഖമുണ്ട് 

കൂളിംഗ് ഗ്ലാസ്സ് ഫിറ്റ്‌ ചെയ്യാം 
ജയന്‍റെ മാതിരി പൂക്കളൊള്ള മുണ്ടും ചുറ്റാം 
കുട്ടപ്പനാകാന്‍ മാത്രം പറയരുത് 
അവനായിരുന്നു അവളുടെ പൊറകെ നടന്നതിനു 
എന്‍റെ മൂക്കിന് ആദ്യം ഇടിച്ചവന്‍  
വേണമെങ്കി ചന്ദ്രനാവാം 
അവനാണല്ലോ ആദ്യ പ്രണയത്തിനു സഹായിച്ച കൂട്ടുകാരന്‍ 

Tuesday, May 14, 2013

ചുമ്മാ തമാശക്ക്

അമ്മൂമ്മ : എന്താദ് !
ആരാ പ്പോ ഈ തെങ്ങിന്റെ ഓല ഇവിടെ കൊണ്ട് കുഴിച്ചു വെച്ചേക്കണേ 
മീനൂട്ടി : ഞാനാമ്മോമ്മേ
അമ്മൂമ്മ : ആഹാ മീനൂട്ടിയാ 
മീനൂട്ടി : തറവാട്ടില് പോയപ്പോ കൊണ്ടോന്നത 
വളഞ്ഞു പോളഞ്ഞ് മെലിളിക്ക് പോണ തെങ്ങിന്റെയാ
ജോയ് ചേട്ടന്‍റെ ടുക്കെ പറഞ്ഞ് ഞാനാ 
ആരും കാണാതെ ഡിക്കിയില്‍ വപ്പിച്ചത് 
ഏട്ടനോടും പറഞ്ഞില്ല
അമ്മൂമ്മ : മിടുക്കി; ആട്ടെ എന്തിനാ ദു
മീനൂട്ടി : മോളക്കാന്‍

അമ്മോമ്മേ അമ്മോമ്മേ
ഈ അമ്മെ എനിക്ക് ഇഷ്ടല്ല ട്ടോ അമ്മോമ്മേ
അമ്മ പറയാ ഓല കുത്തിയ തെങ്ങ് ഒന്ടാവില്ലാന്നു
ഒന്ടാവോ അമ്മോമ്മേ
എന്നെ കൊറേ കളിയാക്കി എല്ലാരും
അമ്മൂമ്മ : പിന്നെ ന്ത ഒന്ടവൂല്ലോ
ന്റെ മീനൂട്ടി നട്ട എന്താ പിടിക്കാത്തത്
പക്ഷേങ്ങി ഒരു കാര്യം ണ്ട്; ഇച്ചിരി വിഷമ
മീനൂട്ടി : അമ്മൂമ്മ പറ മീനൂട്ടി അതും പോലെ തന്നെ ചെയ്യാം
അമ്മൂമ്മ : മു ആദ്യം ആയിട്ട് എന്‍റെ കുട്ടി കരച്ചില് നിര്‍ത്തണം
അമ്മൂമ്മക്ക്‌ സഹിക്കില്ല ന്റെ കുട്ടി കരെനത്
നമ്മുടെ ടാക്കിട്ടരോ യസമാതി ആണോ ഓല കുത്തിയ മോളക്കില്ലാന്നു കുട്ടിയോട് പറഞ്ഞെ
അമ്പാടി ശ്രിങ്ങാരി
എന്‍റെ കുട്ടിയെ കളിയാക്കാനും മാത്രം വളര്‍ന്നോ അവള്
മീനൂട്ടി : അമ്മൂമ്മേ ന്ത ചെയ്യന്ടെന്നു പറ
അമ്മ്മൂമ്മ : ഓല കുത്തി വച്ച് പതിനഞ്ഞിന്ടന്നെ മീനൂട്ടി അതിനെ കാണാവൂ
അത് വരെ ആരും കാണാതെ മൂടീം വക്കണം
വെള്ളോം ഒഴിക്കണം പക്ഷേങ്ങി
കുത്തി വച്ച ആള് വെല്ലോഴിച്ചാല്‍ പറ്റില്ല
ഒരു കാര്യം ചെയ്യാം വെള്ളമോഴിക്കല് അമ്മൂമ്മ ചെയ്തോളാം
പതിനഞ്ഞിന്ടന്നു എന്‍റെ കുട്ടി സുന്ദരിയായി ഇങ്ങു വന്ന മതി
മീനൂട്ടി : അമ്മൂമ്മേ
മൂടാനയിട്ടു നമുക്ക് ആ ചെടി ചട്ടി എല്ലാം ചുറ്റും കൊണ്ടേ വച്ചാലോ
അമ്മൂമ്മ : അതൊക്കെ അമ്മൂമ്മ ചെയ്യിചോലാം
എന്‍റെ കുട്ടി ഇപ്പൊ കരയാണ്ടേ അകത്തേക്ക് പോ
മീനൂട്ടി : സരി അമ്മൂമ്മേ ; ഉം ....... മ !
അമ്മൂമ്മ : ഉം ..... " ദേ പിന്നെ ഒരു കാര്യം
ഒരാളോടും പറയണ്ട; ഏട്ടനോട് പോലും
പറഞ്ഞാല്‍ ഫലം പോകും കേട്ടോ
ശ് ശ് ശ് ...................
മീനൂട്ടി : ശ് ശ് ശ് .......... (സബ്ദമുണ്ടാക്കാതെ)

(പിറ്റേന്ന് തന്നെ അമ്മൂമ്മ അവിടെ ഒരു തൈ തെങ്ങ് നട്ടു
ചുറ്റും പൂച്ചട്ടി എടുത്തും വച്ചു
എന്നും വെള്ളം ഒഴിച്ചിരുന്നു
മൂന്നു നേരോം
ഇന്ന് പതിനഞ്ചാം ദിവസമാണ്
മീനൂട്ടി ഇന്ന് വരും
അമ്മൂമ്മ അപ്പൂപ്പനില്ലാത്ത ചാര് കസാല പടിയില്‍ തലോടി)

Friday, August 17, 2012


സീന്‍ ഒന്ന് 
ബാഗും പിടിച്ചു ഗോവണി കയറി വരുന്ന സൈജു. രാവിലത്തെ പ്രാക്ടിക്കലിനുള്ള പാഠങ്ങള്‍ നടന്നു വായിച്ചു കൊണ്ടാണ് അവന്‍ ഗോവണി കയറുന്നത്. കയ്യിലുള്ള ഗ്ലാസ്സില്‍ നിന്നും കാപ്പി കുടിക്കുന്നുമുണ്ട് ഇടയ്ക്കിടയ്ക്ക്. 
സീന്‍ രണ്ടു 
ഇറങ്ങി വരുന്ന മഹേഷ്‌ ചോദിക്കുന്നു വീട്ടിലിരുന്നു സ്റ്റഡി ലീവ് ആഘോഷിച്ചോ എന്ന്. നാളെ രാവിഎല്‍ തന്നെ തിരിച്ചു വീട്ടിലേക്കു പോകും എന്ന് പറഞ്ഞു അവന്‍ ഗോവണി ഇറങ്ങി പോകുന്നു. 
സീന്‍ മൂന്നു 
താക്കോല്‍ തപ്പുന്ന സൈജു. രീടിംഗ് റൂമില്‍ നിന്നും ഇറങ്ങി വരുന്ന ജോമോന്‍. സൈജു ഞാന്‍ പോവുകയാ രാവിലത്തെ ട്രെയിനിനു. ഹരി ചേട്ടന് പ്രച്ടികാലിനു ഇന്നും പോയിട്ടുണ്ട്. ഇന്നലെ എന്റെ കൂടെ ചെയ്യാന്‍ അവര് സമ്മതിച്ചില്ല. നീ ഇന്ന് പോകുമോ? ഉത്തരം പറയാതെ ജോമോന്‍ ഓടി മറഞ്ഞു 
സീന്‍ നാല് 
താക്കോല്‍ തപ്പി കണ്ടില്ല. മുറി തുറക്കാന്‍ കഴിയുന്നില്ല. ബാഗ്കാ കര്രിടോരില്‍ ഇറക്കി വച്ച് ടൊഇലെട്ടില് പോകുന്ന സൈജു. ബെല്ലടിക്കുന്ന സബ്ദം. സൈജു വേഗം തയ്യാറാവുന്നു. ബാഗ് നിറയെ പുസ്തകങ്ങളാണ്. തുറന്നു ഹാള്‍ ടിക്കറ്റ്‌ മാത്രം എടുക്കുന്നു. പിന്നെ തിരിച്ചു വന്നു ബാഗും തൂക്കി എടുത്തു ഓടുന്നു. 
സീന്‍ അഞ്ചു 
വിസിടോര്സ് റൂം കുക്ക് ജയന്‍ ചേട്ടന്‍ മൊബൈലില്‍ പേപ്പറില്‍ കണ്ട സുന്ദരിയുടെ നെയിം ടൈപ്പ് ചെയ്തു സീര്ചിനു കൊടുക്കുന്നു. പരീക്ഷക്ക്‌ ഓടി പോകുന്ന പെന്‍ കുട്ടികളെ എത്തി നോക്കുന്നു. ആരോ സ്റെപ് ഇറങ്ങി ഓടി വരുന്ന സബ്ദം. സൈജു ഉറക്കെ വിളി ജയന്‍ ചേട്ടാ. ചേട്ടന്‍ വിളി കേട്ട്. മേസപ്പുറത്തു തൈയ്യാരാക്കി വച്ചിരിക്കുന്ന നോദ്ല൩എസ് ടിഫ്ഫിനും വെള്ളവും എടുത്തു ഓടുന്ന സൈജു. ജയന്‍ ചേട്ടന്‍ മൊബൈല്‍ മറച്ചു പിടിക്കുന്നു. ജയന്‍ ചേട്ടന്‍ പുറത്തേക്കിറങ്ങി ഞാന്‍ വൈകിടു പോകും കേട്ടോ. ഫുഡ്‌ റെഡി ആക്കി വക്കണോ? സൈജു ആ വേണം നാളെ രാവിലെ ആണ് ഞാന്‍ പോകുന്നത്. ചേട്ടന്‍ റെഡി ആക്കി വച്ചിട്ട് മേസപ്പുറത്തു എടുത്തു വച്ചാല്‍ മതി പൊക്കോ? ഓടി യും നടന്നും കല്ലെഗിലെക്കൊടുന്ന കുട്ടികള്‍. സമയം ജയന്‍ ചേട്ടന്റെ മൊബൈലിലെ ഫുള്ള ബത്തേരി അടിച്ചു തീരുന്നത് പോലെ കടന്നു പോകുന്നു. സൂര്യന്‍ താഴുന്നു. ഇരുട്ട് വീണു. ജയന്‍ ചേട്ടന്‍ ബാട്ടെരി വീണ്ടും കുത്തി ഇട്ടു. 
സീന്‍ ആര് 
ഡൈനിങ്ങ്‌ റൂം ഫുഡ്‌ കഴിക്കുന്ന സൈജു. ഫുഡ്‌ എടുത്തു കൊണ്ട് വരുന്ന മറ്റൊരാള്‍. അല്പം ദൂരെ മാറി ഇരിക്കുന്നു. സൈജു ഭവ്യതയോടെ അയാള്‍ക്ക്‌ വഴി മാറി കൊടുക്കുന്നു. പ്ലേറ്റ് കഴുകി വച്ച് സൈജു അയാളെ പരിചയപ്പെടാന്‍ എത്തുന്നു. സാറിന്റെ വീട് എവിടെയാണ്. പാലക്കാട്. എന്റേത് കൊല്ലം സാറിന്റെ മുന്‍പിലിരിക്കുന്ന താക്കോല്‍ സൈജു ശ്രദ്ധിക്കുന്നില്ല. സൈജു കഴിചിടം തുടക്കാന്‍ എത്തുന്ന ജയന്‍ ചേട്ടന്‍. 
സീന്‍ ഏഴു 
ഫുഡ്‌ കഴിച്ചു സംസാരിച്ചു കൊണ്ട് പുറത്തേക്കു വരുന്നു സാറും സൈജുവും സാറിന്റെ കയ്യില്‍ നിന്നും താക്കോല്‍ ചാടി പോകുന്നു. സൈജു അത് എടുത്തു കൊടുക്കുന്നു. സൈജു ചോദിക്കുന്നു. സര് മുകളില്‍ ഇതു റൂമില. സാര്‍. റൂം നുംപേര്‍ ഞാന്‍ ഓര്‍ക്കുന്നില്ല. വാര്‍ചെന്‍ റെഡി ആക്കി തന്നതാണ്. കൂടെ ഒരു പയ്യനുമുന്ടെന്നു പര്‍നാജു. സര്‍ ഞാന്‍ വരണോ ? ഓ വേണ്ട ഞാന്‍ പോയ്ക്കൊല്ലാം. അപ്പൊ സാരി സാര്‍ ഗുഡ് ന്യ്റ്റ്
സീന്‍ എട്ടു 
പുറത്തേക്കിറങ്ങി നില്‍ക്കുന്ന സൈജു. ഫോണ്‍ ഡയല്‍ ചെയ്യുന്നു. അപ്പുറത്ത് ദിവ്യ . എങ്ങനുണ്ടായിരുന്നു പ്രച്ടികാല്‍. അപ്പോഴേ പറഞ്ഞതല്ലേ സൌപ്പ്ളി എഴുതാന്‍ ഒറ്റക്കെ കാണുകയുള്ളൂ എന്ന്. ജയന്‍ ചേട്ടന്‍ ജാത്ര പറഞ്ഞു ബൈക്ക് ഓടിച്ചു പുറത്തേക്കു പോകുന്നു. ചേട്ടാ ഹരിയേട്ടന്‍ രൂമിലുണ്ടോ. അറിയില്ല ഉച്ചക്ക് വന്നു ഫുഡ്‌ കഴിച്ചിരുന്നു. എന്നിട്ടോ. ഉവ്വ്. സാറിനെ ഇപ്പൊ ഞാന്‍ കണ്ടു സംസാരിച്ചിട്ട വന്നത്. ഒരാളിനിട്ടു പൊതിച്ച പോലെ അല്ല ആള് പഞ്ച പാവമ. പുള്ളി ഇപ്പൊ മുകളിലേക്ക് പോയതെ ഉള്ളൂ. നീ കഴിച്ചോ. ഉം ഹരി ഏട്ടന്റെ പ്രിയ നാണ് അങ്ങൊരു. ഞങ്ങളുടെ കല്ലെഗില് ഇടയ്ക്കിടെ അങ്ങേരെ കാണാന്‍ ഹരിയേട്ടന്‍ വരാറുണ്ട്. 
സീന്‍ ഒന്‍പതു 
ഗോവണി കയറി വരുന്ന സൈജു. ഇതവന്‍ വളരെ വിഷമത്തിലാണ് ബാഗ് തൂക്കി പിടിച്ചിരിക്കുന്നത്. 

Saturday, April 7, 2012

എന്റെ മോക്ഷം

ജീവിച്ചിരിക്കുന്ന ഞാനും നീയും ഇവനും എല്ലാരും ഒരിക്കല്‍ മരിക്കും; സമ്മതിച്ചു പച്ചപ്പരമാര്‍ത്ഥം തന്നെ! പക്ഷേ അങ്ങ് ഒന്നു പറയണം മരിച്ചിട്ടും അവര്‍ വന്നെന്നെ സ്വപ്നങ്ങളിലേക്ക് ബലമായിട്ട്‌ കൂട്ടിക്കൊണ്ടുപോയാല്‍ ... ? ഇഹലോകത്തിലെ മനസ്സിലൊന്നിലും ഞാന്‍ മണ്ണടിഞ്ഞില്ലെങ്കില്‍ ... ? കാലമെത്തുംപോള്‍ പിന്നാംപുറക്കഥകളായി വീണ്ടും ജനിക്കപ്പെട്ടാല്‍ ... എന്നെനിക്കെന്റെ മോക്ഷം ... ? 

ഒരേ ചോദ്യം തന്നെ തന്നേയും പിന്നേയും ആവര്‍ത്തിച്ചപ്പോള്‍ ദൈവത്തിന് സഹികെട്ടു. ഉയര്‍ത്തി പിടിച്ച ചൂണ്ടു വിരലുമായി അങ്ങേര് നിന്ന് വിറച്ചു അര്‍ദ്ധ ബോധത്തില്‍ പിന്നെയും താവഴിക്കും തന്തവഴിക്കും പുലയാട്ടും തുടങ്ങി. നീയും നിന്റെ നശിച്ച ഓര്‍മ്മകളും എന്നാണോ എന്റെയീ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതാവുന്നത് അന്ന് വരാം ഞാന്‍ നിന്നെ കൊണ്ട് പോവാന്‍ അത് വരെ ഈ കൊച്ചു തകരപ്പാട്ട ഇതാണ് നിന്റെ ലോകം കുത്താനുള്ള ചൊറി വലതു കാലില്‍ നിന്നും നിന്റെ ഇടതു മടംപിലേക്ക് ഞാന്‍ മാറ്റിയിട്ടുണ്ട് 

ശപിക്കപ്പെട്ട ആ നിമിഷത്തോട് എനിക്ക് എന്തെന്നില്ലാത്ത വെറുപ്പ്‌ അധികരിച്ചു പിരി കേറ്റെണ്ടിയിരുന്നില്ല ആ പാവത്തെ ഇത്രയും പോയപ്പോ ആര്‍ക്കു പോയി, എനിക്ക് എനിക്ക് മാത്രം; ഇനിയെന്ത് ? എത്ര ജന്മങ്ങള്‍ കഴിയണം ഈ ദേഷ്യമൊന്ന് കെട്ടടങ്ങാന്‍ അത് വരെ ? കഷ്ടം തന്നെ. ഉം വരും പോലെ വരട്ടെ  ഇനിയെല്ലാം അങ്ങേരുടെ തീരുമാനം അല്ലാതെന്ത് ?

കാലിനിടയില്‍ കൈകള്‍ തിരുകി ആരോരുമില്ലാതെ തണുത്തു വിറയ്ക്കുന്ന ആ മഞ്ഞത്തും വിശപ്പു കാര്‍ന്നു തിന്ന പതിന്നാലാം നാളിന്റൊടുവിലും ഞാന്‍ ആഞ്ഞാഞ്ഞു വിളിച്ചു "ഒടേ തംപ്രാന്‍ കീ ജയ്, ഒടേ തംപ്രാന്‍ കീ ..." (മനസ്സിന്റെ ഭിത്തിയില്‍ തട്ടി ഉള്ളിലെംപാടും അത് മറ്റൊലിക്കൊണ്ടു) അങ്ങേര് കേട്ടോ ആവോ ? 

ഉത്തരമെന്നോണം എന്നില്‍ നിന്ന് ആ നിമിഷം അത് പുറപ്പെട്ടു എന്റെ അവസാന ശ്വാസം ! മാത്രമല്ല പുറത്തത് ഉറഞ്ഞു കട്ടിയായത് എന്റെയീ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണുകയും ചെയ്തു !!! 

Thursday, July 7, 2011

കമ്പനി

GOOD FRIDAY [, Good ‘Friday] noun [U, C]
- The Friday before Easter, the day when Christians remember the Crucifixion of Christ.
Oxford Advanced Learner’s Dictionary: New 8th Edition
സീന്‍ 1
അധികം വലുപ്പമില്ലാത്ത ഒരു അറ്റാച്ച്ട് ബാത്ത് റൂമിന്റെ ഉള്‍വശം.
ഓഫീസ് വേഷം ധരിച്ച് യൂറോപ്യന്‍ ക്ലോസെറ്റില്‍ ഇരിക്കുന്ന അര്‍ദ്ധ നഗ്നനായ ഒരു ചെറുപ്പക്കാരന്‍. നിലത്ത് അവിടവിടെയായി തളം കെട്ടി കിടക്കുന്ന ജലം. തുറന്നിട്ട ടാപ്പിനടിയിലെ ബക്കറ്റില്‍ നിന്നും നിറഞ്ഞു പുറത്തേക്കൊഴുകുന്നുണ്ട്. ഹാങ്ങറില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ക്ലോസെറ്റിലേക്ക് ഒലിച്ചിറങ്ങുന്ന ജലത്തിന്റെ ശബ്ദം നേരിയതെങ്കിലും കേള്‍ക്കാം. മുന്നോട്ടും പിന്നോട്ടും ശരീരം ചെറുതായി ആട്ടി, കൂടെക്കൂടെ തല ഉയര്‍ത്തി, ഇടയ്ക്കല്‍പ്പം ചെരിച്ച് താഴ്ത്തി, പാതി ഉറക്കത്തിലാണോ? അതോ ചിന്തിക്കുകയാണോ? വലതു കയ്യില്‍ പിടിച്ച സിഗരറ്റ് ഒട്ടു മുക്കാലും എരിഞ്ഞു തീരാറായി. പുകയുടെ കനത്താല്‍ ബാത്ത് റൂമിലെ വെളിച്ചം അരിച്ചു താഴേക്കിറങ്ങാന്‍ നന്നേ പാടുപെട്ടു.
ദീര്‍ഘ നിശ്വാസത്തോടെ ഇളകിയിരുന്നു അയാള്‍. വിദഗ്ധനായ കുങ്ങ് -ഫൂ അഭ്യാസിയെപ്പോലെ വായുവില്‍ രണ്ടു കൈ വീശലുകള്‍. ഒപ്പം അകത്തേക്ക് വേഗത്തിലുള്ളോരു ശ്വാസമെടുപ്പും. ബാക്കി പറയേണ്ടല്ലോ തള്ളിപ്പുറപ്പെടലിന്റെ ചില ഗള നാദങ്ങള്‍. പ്രായം ഇരുപതുകളുടെ അവസാനമേ ആയിട്ടുള്ളൂ എങ്കിലും നിത്യമുള്ള മദ്യപാനം രോമരഹിതമായ ആ മുഖത്ത് ഏറെ ചുളിവുകള്‍ വീഴിച്ചതായി കാണാം. തലേന്ന് കുടിച്ചതിന്റെ കെട്ട് വിട്ടിട്ടില്ലെന്ന് തോന്നിച്ചുത് കാലുകള്‍ നിരക്കി നിവര്‍ന്നു നിന്നപ്പോഴും വാഷിങ്ങിനു ഫോസെറ്റ് പരതിയപ്പോഴുമാണ്. പതിവുള്ളതാണെങ്കിലും കണ്ണാടിയില്‍ നോക്കി തന്നെത്തന്നെ ചിലത് പറയുന്നത് വര്‍ഷങ്ങളായി അയാളുടെ ഇഷ്ട വിനോദമാണ്‌. ഒറ്റപ്പെടലുകളില്‍ നിന്ന് ചെറുതെങ്കിലും താല്‍ക്കാലികമായ ഒരു മുക്തി അതയാള്‍ക്ക്‌ നല്‍കുന്നുണ്ട്. ഇന്ന് എന്തോ? ഔത്സുക്യത്തോടെ അയാള്‍ ഏറെ നേരം സ്വയം നോക്കി. പിന്നെ മുഖത്ത് ഒരു ചിരി പടര്‍ന്നു. സാമാന്യം തരക്കേടില്ലാത്ത ഒരു കള്ള ചിരി. പങ്കു വക്കാനുള്ള ഭാണ്ഡങ്ങള്‍ തുറക്കലായി പിന്നെ.
സീന്‍ 2
YOUNG MAN
ചക്കരെ വേണ്ടാട്ട കളി കൊറേ കളിച്ചിട്ട് തന്നെയാ ഇവിടം വരെ എത്തിയെ
ഓ അല്ല എന്നെ ഇന്ഗോടെ മഞ്ഞളീ കൊണ്ട് വന്നു വക്കുക അല്ലയിരുന്നുവല്ലോ
അറിയാം നീയം കുറെ പെര്‍ക്കിട്ടു പണിതിട്ട് തന്നെയാ ഇവിടം വരെ എത്തിയെന്ന്. കഥകള് കുറെ കേട്ട് വന്നതിനു ശേഷം
ഒരു കാര്യം വ്യക്തമായി പറയാം നിന്നോട്
കുഞ്ഞാടെ ഞാന്‍ പറയണത് എന്താണെന്ന് എനിക്ക് ഓര്‍ത്തു വക്കാന്‍ അറിയാം അതിനു നിറെ സഹായം ആവശ്യമില്ല ട്ടോ കാരണം അത് എന്റെ മാത്രം സരിയല്ലേ അപ്പൊ എന്നോട് കൂടീട്ടു ഇരുന്നോട്ടെ അത്
YOUNG WOMAN മാറി
– ഊം പിന്നെ ഞാനീ കാണിച്ചു കൂറ്റന എന്തിനാന്നോ -
YOUNG MAN
– അത് ചുമ്മാ ഒരു തമാസക്ക് എനിക്ക് എല്ലാം മറക്കാന്‍ ഞാന്‍ കൊടുത്തിരുന്ന സമയം ഞാനായിട്ട് അവാസാനിപ്പിച്ചു നിന്റെ അവസാനത്തെ പനിയോടെ. ഓര്‍മയില്ലേ അഞ്ചു വര്ഷം മുന്നത്തെ ആ ഗുഡ് ഫ്രൈഡേ, നീ മറന്നാലും ഞാന്‍ മറക്കില്ലെട അന്ന് തൊട്ടു നിന്റെ ഓരോ കണക്കുകളും എന്റെ കണക്കു പുസ്തകത്തില്‍ കേറിയിട്ടുണ്ട്. ഞാന്‍ കുടിച്ച ഓരോ തുള്ളി കണ്ണീരിനും. ഏട്ടാ അപമാനത്തിനും, എന്റെ നിസ്ച്ചയിച്ച്രപ്പിച്ച കല്യാണം മുടങ്ങിയത്തിനും ഒക്ക്കെ ഒക്കെ തോടന്ഗീട്ടല്ലെയുള്ളൂ ഓര്‍ത്തു വച്ച് നെഞ്ചില്‍ കൊണ്ട് നടന്ന അഞ്ചു വര്ഷം മതിയെട എന്റെ ഒറ്റ ഊതിനു ചിലപോ നീ ചുട്ടു ചാമ്പലാവും. ഉള്ളിലെ എറിയുന്നത് തീയാണ്, നീ എരിച്ചത് അത് നിന്നെ ദാഹിപ്പിച്ചേ ഞാന്‍ ആനക്കൂ
YOUNG WOMAN മാറി
നീ എന്നാ ഇത്രക്കും പുണ്യവാളന്‍ ആയതു. ഈ അവസ്തെല് നിന്നെ കാണാന്‍ എങ്ങിനെ ഉണ്ടെന്നരിയാമോ?
YOUNG MAN
വിവേകം പെട്ടന്ന് പൊട്ടി മുളച്ച ഒരു ഊക്കന്‍ അങ്ങനെയല്ലേ നീ കരുതാനേ അതെട
YOUNG WOMAN മാറി
അത്രക്കും വരില്ല ഏകദേശം ഒരു താരാവിനോട് ഉപമിക്കാം പൂവനും താറാവും ഒരു പോലെ കേറി ഇറങ്ങുന്ന നേരി കേട്ട സാധനം
(താറാവിനെ അനുകരിക്കുന്നു)
ക്വാക്ക്, ക്വാക്ക്, ക്വാക്ക്, ക്വാക്ക്, ക്വാക്ക്ക്വാക്ക്...
YOUNG MAN
ചങ്കില്‍ തട്ടിയ ഞാന്‍ പറയണത്. ഇനി നിനക്കിതു കേള്‍ക്കേണ്ടി വരില്ല. ഞാന്‍ ഒരു ചെറുവിരല്‍ അനക്കുന്നത് പോലുമില്ല അപ്പൊ കാണാലോ നീ എങ്ങിനെ എന്നെ ക്വാക്ക് ക്വാക്ക് എന്ന് വിളിക്കനെന്നു . അത് ഞാന്‍ ചെയ്തിരിക്കും ഒന്നും ചെയ്യാതെ തന്നെ.
YOUNG WOMAN
ഇതൊക്കെ സന്ധ്യ വെളുക്കുംബോലെക്കും മാറുമോ ആവോ കണ്ടറിയാം .
The boy looking on the mirror laughs, his laughter putting a pause in
there, back and forth.
YOUNG MAN
(With a smile)
Correct. I got all day to prove.
A FRIEND comes by and switch off the light.
FRIEND
Brother, Are you still shitting, don’t you come?
YOUNG MAN
Oh yes, It’s finished, Coming. 5 minutes.
The FRIEND put on the lights. The Young Man lights up another cigarette.
ചെറുപ്പക്കാരന്‍
ഉം! ന്താണ് പിന്നെ! ന്നോട് തന്നെ വേണോ നിന്റെ കളി! വേണ്ടാട്ടോ! ദു സ്ഥലം വേറെയാ കൊറേ കണ്ടിട്ടാ ഇവിടം വരെ എത്തിയെ. അല്ലാണ്ട് ഇത്രടം വരെ ആരും ചുമ്മാ ചുമന്നോണ്ട് വന്നതല്ല. ഓ ... അറിയാം നല്ലോനക്ക് അറിയാം, ഇവിടെ വന്ന കാലം തൊട്ടേ അറിയാം. അല്ല തെറ്റി തെറ്റി ഇവിടെ വരുന്നതിനു മുന്നേം അറിയാം. നിന്റെ സകള്‍ തെമ്മാടി താരോം അറിഞ്ഞൊണ്ട് തന്നെയാ നിന്റെ കീഴില് അഞ്ചു വര്ഷം മുന്നേ ഞാന്‍ ട്രിണീ ആയിട്ട് എത്തിയെ. പക്ഷെ എന്റെ പ്രതീക്ഷ തകിടം മരിച്ചു നീ ആദ്യം നല്ല സ്വഭാവം കാഴ്ച വച്ചപ്പോ ഒരു നെല്ലിടക്ക് എനിക്ക് തെറ്റി. കണ്ണില്‍ കണ്ടതിനെ വിശ്വസിച്ചു പോയി. അതിനു നീ തന്ന പണിയോ, ജോലിയില്‍ മൂന്നു മാസം തികക്കുന്നതിനു മുന്നേ എന്നെ പെരുവഴിയിലാക്കി. എടാ നാടീ ഒരു കുടുംബത്തിന്റെ അല്ല കുറെയേറെ പേരെ നീ കണ്ണീരു കുടിപ്പിചിട്ടുനുട്. ഇന്ന് അതെ ദിവസമാ. നീ എനിക്കിട്ടു പണിതതിന്റെ അഞ്ചാം വാര്‍ഷികം. അറിയില്ല ദൈവത്തിന്റെ പ്ലാന്‍ എന്താണ് നിന്നോട് എന്ന്. എന്ന്നാലും ചങ്കില്‍ തട്ടി പറയുവാന്. ഇന്നും ഞാന്‍ പരതീക്ഷിക്കുന്നു ആ മായാജാലം.
ഇന്നലെ നീ എന്താ മീറ്റിങ്ങില്‍ എല്ലാരോടും പറഞ്ഞത് നിന്റെ കാര്യങ്ങള്‍ എല്ലാം എനിക്കറിയാമെന്ന് അല്ലെ. ഉവ്വെടാ അറിയാം എന്റെ ചന്കാ പൊള്ളിയത്‌. ആ കഴിവ്  നിനക്കില്ലാതെ പോയതോര്‍ത്ത്. ഒരു കാര്യം വ്യക്തമായി പറയാം നിന്നോട് സെന്റിമെന്റ് ഇട്ടു നിന്നോടുള്ള എന്റെ ദേഷ്യം കുറക്കാന്‍ നിനക്കാവില്ല. ഈ ലോകത്തിന്റെ നിയമം ഞാന്‍ പഠിച്ചത് എന്താണെന്നോ. തെറ്റ് ചെയ്തവന്‍ സിക്ഷിക്കപെടനം. എത്ര പസ്ച്ചതപിചാലും അതിന്റെ ശിക്ഷ അവനു കിട്ടണം. പശ്ചാത്താപം പിന്നെ അതെ തെറ്റ് ആവര്തിക്കാതിരിക്കാനെ ഉപകരിക്കൂ. ഞാന്‍ പറയണത് വ്യക്തമായി കേട്ടോ എനിക്ക് സംഭവിച്ച തെറ്റുകള്‍ ഓര്‍ത്തു വക്കാനും അത് തിരുത്താനും എനിക്കറിയാം അതാണല്ലോ ജോലി പോയത് കൊണ്ട് മുടങ്ങിപ്പോയ കല്യാണം ശേഷം ഞാന്‍ കല്യാണമേ വേണ്ടെന്നു വച്ചത്. നിന്റെ സഹായം എനിക്കാവസയമില്ല കാര്യങ്ങള്‍ ഓര്‍ക്കാന്‍. അന്ന് വന്നപ്പോള്‍ നീ എന്നെ സ്നേഹിച്ച പോലെ നീ എന്നെ ഇന്നലെ സ്നേഹിക്കുന്നത് കണ്ടു. ആ തീവ്രത എനിക്കറിയാം. അത് എത്രത്തോളം പരിസുധമാനെന്നും എനിക്കറിയാം. ഇനി വേണം നിന്നെ ഓടിക്കാന്‍. അതിനു ദൈവം നേരിട്ട് ഭൂമിയില്‍ ഇറങ്ങി വരുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അവസരം ഇന്ന് തന്നെ തരണേ എന്നാണു എന്റെ പ്രാര്‍ത്ഥന.
(under editing)
സീന്‍ 3
ബാത്ത് റൂമിലെ ലൈറ്റുകള്‍ പൊടുന്നനെ അണഞ്ഞു. അകത്ത് മുറിയില്‍ ഒരു കാല്പ്പെരുമാറ്റം. ശ്യാം കാതോര്‍ത്തു. സ്വിച്ചുകള്‍ രണ്ടു മൂന്നെണ്ണം തുടര്‍ന്നും ഓഫ്‌ ആയി. ജോണ്‍ പോയതാണ്  പിന്നെ ആരാ? ബാത്ത് റൂം പാതി തുറന്നു അവന്‍ മുറിയിലേക്ക് നോക്കി. ദേ  ഇത് അവന്‍ തന്നെ.സഹ മുറിയന്‍. ഇത് വരെ ഇവന്‍ പോയില്ലേ. മീറ്റിങ്ങുണ്ട് അര മണിക്കൂറിനു മുന്‍പെങ്കിലും ചെന്ന് ഗുഡ് ഇമ്പ്രെഷന്‍ ഒന്ടാക്കണം എന്നൊക്കെ വീമ്പടിച്ചിട്ടു ? ഇനി പോയിട്ട് തിരികെ വന്നതോ? അതും ആവാം ഇവനല്ലേ ആള്. മുറിയുടെ വാതിലും ചാരി പുള്ളി പുറത്തേക്കു പോവാണല്ലോ. ഈശ്വരാ വളരെ നന്ദി ഇനീപ്പോ ഓഫീസ് വരെ നടക്കാതെ കഴിക്കാമല്ലോ, യീഹാ!
ജോണ്‍
എന്താടാ ബാത്രൂമില്‍ ഒളിച്ചു നിന്ന് പേടിപ്പിക്കുവാണോ?
ശ്യാം
ഹി ഞാന്‍ വിചാരിച്ചു നീ പോയെന്നു, ആ ലൈറ്റ് ഒന്ന് ഓണ്‍ ചെയ്തേ? അപ്പൊ കുറെ നേരം മുന്നേ പോയതോ?
ജോണ്‍
അതേ ഞാനേ ടെരെസ്സില്‍ പോയി പ്രസന്റേഷന്‍ ഒന്ന് പ്രാക്ടീസ് ചെയ്തു, ഈ എം ഡീ ഒക്കെയുള്ള മീറ്റിംഗ് അല്ലേ, കസറണ്ടേ, ചുമ്മാതെ പറ്റില്ലല്ലോ
ശ്യാം
ഈ എം ഡി അല്ല വെറും എം ഡി അതിനു ചെറിയൊരു പ്രസന്റേഷന്‍ തന്നെ ധാരാളമാ പിന്നെ നിന്റെ പ്രസന്റേഷന്‍ ഇല്ലെങ്കില്‍ അവരുടെ കമ്പനി നഷ്ടത്തിലാവും ഒന്ന്പോ യെട പ്പാ
ജോണ്‍
നീയിതെന്തു ഭാവിച്ചാ വരുവാണേ വേഗം വാ. ഒന്നാമത് വെള്ളിയാഴ്ചയാ, ബ്ലോക്കും കൂടെ കിട്ടിയാ തീര്‍ന്നു
ശ്യാം
നിക്ക് പ്പൊ വരാം ഒരഞ്ചു മിനിട്ട്.(തല പിന്‍ വലിച്ച്വേറൊരു സിഗരറ്റിനു കൂടി തീ കൊളുത്തുന്നു) (വീണ്ടും തല പുറത്തേക്കിട്ട്)  നീ വണ്ടി വേഗം ഇറക്കിക്കോ
ജോണ്‍
വണ്ടി ഒക്കെ എപ്പോഴേ ഇറക്കി (ബാത്ത് റൂം ലൈറ്റ് ഓണ്‍ ആക്കി)
ശ്യാം
ആഹാ മിടുക്കന്‍ എന്നാ പിന്നെ ഫസ്റ്റ്ല്‍ ഇടുംപോഴേക്കും ഞാനതില്‍ ഉണ്ടാവും
തലയാട്ടി ചിരിച്ചു കൊണ്ട് നടന്നു നീങ്ങുന്ന ജോണ്‍