Friday, August 17, 2012


സീന്‍ ഒന്ന് 
ബാഗും പിടിച്ചു ഗോവണി കയറി വരുന്ന സൈജു. രാവിലത്തെ പ്രാക്ടിക്കലിനുള്ള പാഠങ്ങള്‍ നടന്നു വായിച്ചു കൊണ്ടാണ് അവന്‍ ഗോവണി കയറുന്നത്. കയ്യിലുള്ള ഗ്ലാസ്സില്‍ നിന്നും കാപ്പി കുടിക്കുന്നുമുണ്ട് ഇടയ്ക്കിടയ്ക്ക്. 
സീന്‍ രണ്ടു 
ഇറങ്ങി വരുന്ന മഹേഷ്‌ ചോദിക്കുന്നു വീട്ടിലിരുന്നു സ്റ്റഡി ലീവ് ആഘോഷിച്ചോ എന്ന്. നാളെ രാവിഎല്‍ തന്നെ തിരിച്ചു വീട്ടിലേക്കു പോകും എന്ന് പറഞ്ഞു അവന്‍ ഗോവണി ഇറങ്ങി പോകുന്നു. 
സീന്‍ മൂന്നു 
താക്കോല്‍ തപ്പുന്ന സൈജു. രീടിംഗ് റൂമില്‍ നിന്നും ഇറങ്ങി വരുന്ന ജോമോന്‍. സൈജു ഞാന്‍ പോവുകയാ രാവിലത്തെ ട്രെയിനിനു. ഹരി ചേട്ടന് പ്രച്ടികാലിനു ഇന്നും പോയിട്ടുണ്ട്. ഇന്നലെ എന്റെ കൂടെ ചെയ്യാന്‍ അവര് സമ്മതിച്ചില്ല. നീ ഇന്ന് പോകുമോ? ഉത്തരം പറയാതെ ജോമോന്‍ ഓടി മറഞ്ഞു 
സീന്‍ നാല് 
താക്കോല്‍ തപ്പി കണ്ടില്ല. മുറി തുറക്കാന്‍ കഴിയുന്നില്ല. ബാഗ്കാ കര്രിടോരില്‍ ഇറക്കി വച്ച് ടൊഇലെട്ടില് പോകുന്ന സൈജു. ബെല്ലടിക്കുന്ന സബ്ദം. സൈജു വേഗം തയ്യാറാവുന്നു. ബാഗ് നിറയെ പുസ്തകങ്ങളാണ്. തുറന്നു ഹാള്‍ ടിക്കറ്റ്‌ മാത്രം എടുക്കുന്നു. പിന്നെ തിരിച്ചു വന്നു ബാഗും തൂക്കി എടുത്തു ഓടുന്നു. 
സീന്‍ അഞ്ചു 
വിസിടോര്സ് റൂം കുക്ക് ജയന്‍ ചേട്ടന്‍ മൊബൈലില്‍ പേപ്പറില്‍ കണ്ട സുന്ദരിയുടെ നെയിം ടൈപ്പ് ചെയ്തു സീര്ചിനു കൊടുക്കുന്നു. പരീക്ഷക്ക്‌ ഓടി പോകുന്ന പെന്‍ കുട്ടികളെ എത്തി നോക്കുന്നു. ആരോ സ്റെപ് ഇറങ്ങി ഓടി വരുന്ന സബ്ദം. സൈജു ഉറക്കെ വിളി ജയന്‍ ചേട്ടാ. ചേട്ടന്‍ വിളി കേട്ട്. മേസപ്പുറത്തു തൈയ്യാരാക്കി വച്ചിരിക്കുന്ന നോദ്ല൩എസ് ടിഫ്ഫിനും വെള്ളവും എടുത്തു ഓടുന്ന സൈജു. ജയന്‍ ചേട്ടന്‍ മൊബൈല്‍ മറച്ചു പിടിക്കുന്നു. ജയന്‍ ചേട്ടന്‍ പുറത്തേക്കിറങ്ങി ഞാന്‍ വൈകിടു പോകും കേട്ടോ. ഫുഡ്‌ റെഡി ആക്കി വക്കണോ? സൈജു ആ വേണം നാളെ രാവിലെ ആണ് ഞാന്‍ പോകുന്നത്. ചേട്ടന്‍ റെഡി ആക്കി വച്ചിട്ട് മേസപ്പുറത്തു എടുത്തു വച്ചാല്‍ മതി പൊക്കോ? ഓടി യും നടന്നും കല്ലെഗിലെക്കൊടുന്ന കുട്ടികള്‍. സമയം ജയന്‍ ചേട്ടന്റെ മൊബൈലിലെ ഫുള്ള ബത്തേരി അടിച്ചു തീരുന്നത് പോലെ കടന്നു പോകുന്നു. സൂര്യന്‍ താഴുന്നു. ഇരുട്ട് വീണു. ജയന്‍ ചേട്ടന്‍ ബാട്ടെരി വീണ്ടും കുത്തി ഇട്ടു. 
സീന്‍ ആര് 
ഡൈനിങ്ങ്‌ റൂം ഫുഡ്‌ കഴിക്കുന്ന സൈജു. ഫുഡ്‌ എടുത്തു കൊണ്ട് വരുന്ന മറ്റൊരാള്‍. അല്പം ദൂരെ മാറി ഇരിക്കുന്നു. സൈജു ഭവ്യതയോടെ അയാള്‍ക്ക്‌ വഴി മാറി കൊടുക്കുന്നു. പ്ലേറ്റ് കഴുകി വച്ച് സൈജു അയാളെ പരിചയപ്പെടാന്‍ എത്തുന്നു. സാറിന്റെ വീട് എവിടെയാണ്. പാലക്കാട്. എന്റേത് കൊല്ലം സാറിന്റെ മുന്‍പിലിരിക്കുന്ന താക്കോല്‍ സൈജു ശ്രദ്ധിക്കുന്നില്ല. സൈജു കഴിചിടം തുടക്കാന്‍ എത്തുന്ന ജയന്‍ ചേട്ടന്‍. 
സീന്‍ ഏഴു 
ഫുഡ്‌ കഴിച്ചു സംസാരിച്ചു കൊണ്ട് പുറത്തേക്കു വരുന്നു സാറും സൈജുവും സാറിന്റെ കയ്യില്‍ നിന്നും താക്കോല്‍ ചാടി പോകുന്നു. സൈജു അത് എടുത്തു കൊടുക്കുന്നു. സൈജു ചോദിക്കുന്നു. സര് മുകളില്‍ ഇതു റൂമില. സാര്‍. റൂം നുംപേര്‍ ഞാന്‍ ഓര്‍ക്കുന്നില്ല. വാര്‍ചെന്‍ റെഡി ആക്കി തന്നതാണ്. കൂടെ ഒരു പയ്യനുമുന്ടെന്നു പര്‍നാജു. സര്‍ ഞാന്‍ വരണോ ? ഓ വേണ്ട ഞാന്‍ പോയ്ക്കൊല്ലാം. അപ്പൊ സാരി സാര്‍ ഗുഡ് ന്യ്റ്റ്
സീന്‍ എട്ടു 
പുറത്തേക്കിറങ്ങി നില്‍ക്കുന്ന സൈജു. ഫോണ്‍ ഡയല്‍ ചെയ്യുന്നു. അപ്പുറത്ത് ദിവ്യ . എങ്ങനുണ്ടായിരുന്നു പ്രച്ടികാല്‍. അപ്പോഴേ പറഞ്ഞതല്ലേ സൌപ്പ്ളി എഴുതാന്‍ ഒറ്റക്കെ കാണുകയുള്ളൂ എന്ന്. ജയന്‍ ചേട്ടന്‍ ജാത്ര പറഞ്ഞു ബൈക്ക് ഓടിച്ചു പുറത്തേക്കു പോകുന്നു. ചേട്ടാ ഹരിയേട്ടന്‍ രൂമിലുണ്ടോ. അറിയില്ല ഉച്ചക്ക് വന്നു ഫുഡ്‌ കഴിച്ചിരുന്നു. എന്നിട്ടോ. ഉവ്വ്. സാറിനെ ഇപ്പൊ ഞാന്‍ കണ്ടു സംസാരിച്ചിട്ട വന്നത്. ഒരാളിനിട്ടു പൊതിച്ച പോലെ അല്ല ആള് പഞ്ച പാവമ. പുള്ളി ഇപ്പൊ മുകളിലേക്ക് പോയതെ ഉള്ളൂ. നീ കഴിച്ചോ. ഉം ഹരി ഏട്ടന്റെ പ്രിയ നാണ് അങ്ങൊരു. ഞങ്ങളുടെ കല്ലെഗില് ഇടയ്ക്കിടെ അങ്ങേരെ കാണാന്‍ ഹരിയേട്ടന്‍ വരാറുണ്ട്. 
സീന്‍ ഒന്‍പതു 
ഗോവണി കയറി വരുന്ന സൈജു. ഇതവന്‍ വളരെ വിഷമത്തിലാണ് ബാഗ് തൂക്കി പിടിച്ചിരിക്കുന്നത്. 

Saturday, April 7, 2012

എന്റെ മോക്ഷം

ജീവിച്ചിരിക്കുന്ന ഞാനും നീയും ഇവനും എല്ലാരും ഒരിക്കല്‍ മരിക്കും; സമ്മതിച്ചു പച്ചപ്പരമാര്‍ത്ഥം തന്നെ! പക്ഷേ അങ്ങ് ഒന്നു പറയണം മരിച്ചിട്ടും അവര്‍ വന്നെന്നെ സ്വപ്നങ്ങളിലേക്ക് ബലമായിട്ട്‌ കൂട്ടിക്കൊണ്ടുപോയാല്‍ ... ? ഇഹലോകത്തിലെ മനസ്സിലൊന്നിലും ഞാന്‍ മണ്ണടിഞ്ഞില്ലെങ്കില്‍ ... ? കാലമെത്തുംപോള്‍ പിന്നാംപുറക്കഥകളായി വീണ്ടും ജനിക്കപ്പെട്ടാല്‍ ... എന്നെനിക്കെന്റെ മോക്ഷം ... ? 

ഒരേ ചോദ്യം തന്നെ തന്നേയും പിന്നേയും ആവര്‍ത്തിച്ചപ്പോള്‍ ദൈവത്തിന് സഹികെട്ടു. ഉയര്‍ത്തി പിടിച്ച ചൂണ്ടു വിരലുമായി അങ്ങേര് നിന്ന് വിറച്ചു അര്‍ദ്ധ ബോധത്തില്‍ പിന്നെയും താവഴിക്കും തന്തവഴിക്കും പുലയാട്ടും തുടങ്ങി. നീയും നിന്റെ നശിച്ച ഓര്‍മ്മകളും എന്നാണോ എന്റെയീ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതാവുന്നത് അന്ന് വരാം ഞാന്‍ നിന്നെ കൊണ്ട് പോവാന്‍ അത് വരെ ഈ കൊച്ചു തകരപ്പാട്ട ഇതാണ് നിന്റെ ലോകം കുത്താനുള്ള ചൊറി വലതു കാലില്‍ നിന്നും നിന്റെ ഇടതു മടംപിലേക്ക് ഞാന്‍ മാറ്റിയിട്ടുണ്ട് 

ശപിക്കപ്പെട്ട ആ നിമിഷത്തോട് എനിക്ക് എന്തെന്നില്ലാത്ത വെറുപ്പ്‌ അധികരിച്ചു പിരി കേറ്റെണ്ടിയിരുന്നില്ല ആ പാവത്തെ ഇത്രയും പോയപ്പോ ആര്‍ക്കു പോയി, എനിക്ക് എനിക്ക് മാത്രം; ഇനിയെന്ത് ? എത്ര ജന്മങ്ങള്‍ കഴിയണം ഈ ദേഷ്യമൊന്ന് കെട്ടടങ്ങാന്‍ അത് വരെ ? കഷ്ടം തന്നെ. ഉം വരും പോലെ വരട്ടെ  ഇനിയെല്ലാം അങ്ങേരുടെ തീരുമാനം അല്ലാതെന്ത് ?

കാലിനിടയില്‍ കൈകള്‍ തിരുകി ആരോരുമില്ലാതെ തണുത്തു വിറയ്ക്കുന്ന ആ മഞ്ഞത്തും വിശപ്പു കാര്‍ന്നു തിന്ന പതിന്നാലാം നാളിന്റൊടുവിലും ഞാന്‍ ആഞ്ഞാഞ്ഞു വിളിച്ചു "ഒടേ തംപ്രാന്‍ കീ ജയ്, ഒടേ തംപ്രാന്‍ കീ ..." (മനസ്സിന്റെ ഭിത്തിയില്‍ തട്ടി ഉള്ളിലെംപാടും അത് മറ്റൊലിക്കൊണ്ടു) അങ്ങേര് കേട്ടോ ആവോ ? 

ഉത്തരമെന്നോണം എന്നില്‍ നിന്ന് ആ നിമിഷം അത് പുറപ്പെട്ടു എന്റെ അവസാന ശ്വാസം ! മാത്രമല്ല പുറത്തത് ഉറഞ്ഞു കട്ടിയായത് എന്റെയീ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണുകയും ചെയ്തു !!!